ശബരിമല വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് വിവിധ സംഘടനകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

ശബരിമല വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് വിവിധ സംഘടനകള്‍

ന്യൂഡൽഹി: സുപ്രീംകോടതി വിധി പുനഃപരിശോധിക്കുന്നതിനാവശ്യമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കേസിൽ കക്ഷിചേർന്ന വിശ്വാസികളുടെ സംഘടനകളുടെഅഭിഭാഷകൻ വ്യക്തമാക്കി. ഭരണഘടനാ ബെഞ്ചിൽ ഉൾപ്പെട്ട ജസ്റ്റിസ് ഇന്ദു മൽഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിച്ചിരുന്നു. ആചാരാനുഷ്ഠാനങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ മുൻ വിധിയും ചൂണ്ടിക്കാട്ടിയായിരിക്കും പുനഃപരിശോധനാ ഹർജി നടത്തുമെന്നും ഇവർ വ്യക്തമാക്കുന്നു. വിധി ദുഃഖകരമാണെന്നും കൂടുതൽ ആലോചനകൾ നടത്തി പുനഃപരിശോധനാ ഹർജി അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. സുപ്രീം കോടതി വിധിയിൽ പത്തു ദിവസത്തിനുള്ളിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ഈ മാസം 15ന് ഉള്ളിൽ പുനഃപരിശോധനാ ഹർജി നൽകുമെന്നും കേന്ദ്രസർക്കാർ ഇടപെടണമെന്നും ഫെഡറേഷൻ ഓഫ് ഹിന്ദു ഓർഗനൈസേഷൻസ് അധ്യക്ഷൻ ഭക്തവത്സലൻ പറഞ്ഞു. Content Highlights:review petition, Supreme court, verdict on Sabarimala women entry


from mathrubhumi.latestnews.rssfeed https://ift.tt/2xKzpyK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages