2018 സെപ്തംബർ 28-ാം തിയതി 10.30ന് ഇന്ത്യൻ നീതിപീഠം സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കട്ടെയെന്ന് പ്രഖ്യാപിച്ചപ്പോൾ. ആ ചരിത്രവിധിയിലേക്കെത്താൻ 12 വർഷങ്ങളുടെ നിയമയുദ്ധമാണ് നടന്നത്. ദേവസ്വം ബോർഡും സർക്കാരും നിയമയുദ്ധത്തിന്റെ ഭാഗമായി. ഭക്തി പശ്രീജ സേത്തിയുടെ നേതൃത്വത്തിൽ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് 2006ലാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2006 ഓഗസ്റ്റ് 18ന് - കേസ് സുപ്രീം കോടതി പരിഗണിച്ചു. കേസുമായി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ചു. 2007 ജൂലൈ 11 : മറുപടി സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സംസ്ഥാനസർക്കാർ കേസിൽ കക്ഷി ചേരാൻ എൻഎസ്എസിന് അനുമതി 2007 സെപ്റ്റംബർ 25 : ഹർജി പരിഗണിക്കുന്നത് നാല് ആഴ്ചത്തേക്ക് മാറ്റി വയ്ക്കണം എന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപെടുന്നു. കോടതി ആവശ്യം അംഗീകരിച്ചു. 2007 നവംബർ 13 : ശബരിമലയിൽ എല്ലാ പ്രായത്തിൽപ്പെട്ട സ്ത്രീകൾക്കും പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകി. 2007 നവംബർ 16 : സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കൂടുതൽ സമയം വേണം എന്ന് എൻ എസ് എസ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ആവശ്യം കോടതി അംഗീകരിച്ചു. 2008 മാർച്ച് 3 ന് കേസ് മൂന്നംഗ ബഞ്ചിലേക്ക് മാറ്റി. 2016 ജനുവരി 11: എട്ട് വർഷങ്ങളുടെ ഇടവേള. വീണ്ടും കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ. ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എൻ വി രമണ എന്നിവർ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷന് വേണ്ടി ആർ പി ഗുപ്ത കോടതിയിൽ ഹാജർ ആയി. സംസ്ഥാന സർക്കാർ( ഉമ്മൻചാണ്ടി) പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ അനുമതി ചോദിച്ച് കോടതിയിൽ. 2007 ലെ സർക്കാർ സ്വീകരിച്ച നിലപാടിൽ മാറ്റമുണ്ടെന്ന് കോടതിയെ അറിയിച്ചു. സുപ്രീം കോടതി സീനിയർ അഭിഭാഷകൻ രാമമൂർത്തിയെ അമിക്കസ് ക്യുറി ആയി നിയമിച്ചു. 2016 ജനുവരി 15 : ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാൻ തനിക്ക് വധ ഭീഷണികൾ ലഭിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ പ്രത്യേക അപേക്ഷ സമർപ്പിക്കുന്നു. 2016 ജനുവരി 18 : നൗഷാദ് അഹമ്മദ് ഖാന് എതിരായ വധ ഭീഷണികളെ സംബന്ധിച്ച പരാതി സുപ്രീം കോടതി പരിഗണിച്ചു. ഖാന് സുരക്ഷ ഉറപ്പാക്കാൻ ഡൽഹി പോലീസിനോട് സുപ്രീം കോടതി നിർദേശിച്ചു. പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡൽഹി പോലീസ് കമ്മീഷണർക്ക് സുപ്രീം കോടതിയുടെ നിർദേശം. 2016 ഫെബ്രുവരി 5 : സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണം എന്ന് ഉമ്മൻചാണ്ടി സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. 2016 ഫെബ്രുവരി 12 : ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എൻ വി രമണ എന്നിവർ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ശബരിമല കേസ് പരിഗണിച്ചു. സീനിയർ അഭിഭാഷകൻ രാജു രാമചന്ദ്രനെ സുപ്രീം കോടതി കേസിലെ അമിക്കസ് ക്യുറി ആയി നിയമിച്ചു. നൗഷാദ് അഹമ്മദ് ഖാന് ലഭിച്ച വധഭീഷണികളെ കുറിച്ച് ഡൽഹി പോലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. 2016 ഏപ്രിൽ 11 : ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കുന്ന ബെഞ്ചിൽ മാറ്റം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എൻ വി രമണ എന്നിവർ മാറി. ജസ്റ്റിസ് ഗോപാൽ ഗൗഡ ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവർ ബെഞ്ചിൽ പുതുതായി വന്നു. പുതിയ ബെഞ്ച് കേസിൽ വിശദമായി വാദം കേട്ട് തുടങ്ങി. 2016 ഏപ്രിൽ 13, ഏപ്രിൽ 18, ഏപ്രിൽ 22, മെയ് 2 എന്നീ തീയ്യതികളിൽ ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഗോപാൽ ഗൗഡ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ച് കേസിൽ വാദം കേട്ടു. 2016 ജൂലൈ 11: ശബരിമല സ്ത്രീ പ്രവേശന കേസിലെ സുപ്രീം കോടതി ബെഞ്ചിൽ വീണ്ടും മാറ്റം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് ഗോപാൽ ഗൗഡയും ജസ്റ്റിസ് കുര്യൻ ജോസഫും മാറി. ജസ്റ്റിസ് സി നാഗപ്പൻ, ജസ്റ്റിസ് ആർ ഭാനുമതി എന്നിവർ അടങ്ങിയ പുതിയ ബെഞ്ച്. സ്ത്രീപ്രവേശനത്തിനുളള നിയന്ത്രണം തുടരണം എന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നു എന്ന് പിണറായി വിജയൻ സർക്കാർ കോടതിയിൽ 2016 നവംബർ 7 : ജസ്റ്റിസ് മാരായ ദീപക് മിശ്ര, സി നാഗപ്പൻ, ആർ ഭാനുമതി എന്നിവർ അടങ്ങിയ ബെഞ്ച് ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കുന്നു. 2017 ഫെബ്രുവരി 20 : ശബരിമല കേസ് പരിഗണിക്കുന്ന ബെഞ്ചിൽ ചെറിയ മാറ്റം. ജസ്റ്റിസ് സി നാഗപ്പന് പകരം ജസ്റ്റിസ് അശോക് ഭൂഷൺ ബെഞ്ചിലെ അംഗം ആയി. ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് ആർ ഭാനുമതി ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവർ വിവിധ കക്ഷികളുടെ വാദം കേട്ടു. 2017 ഒക്ടോബർ 13 : ശബരിമലയിൽ സ്ത്രീ പ്രവേശനം ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി ഉത്തരവ്. 2018 ജൂലൈ 17 : ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എൻ ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര റോഹിങ്ടൻ നരിമാൻ, എന്നിവർ അടങ്ങിയ ഭരണഘടന ബെഞ്ചിന് മുമ്പാകെ് വാദം ആരംഭിച്ചു. 2018 ജൂലൈ 18, 19, 24, 25, 26, 31, ഓഗസ്റ്റ് 1 തീയ്യതികളിൽ ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം നടന്നു. 2018 സെപ്റ്റംബർ 28 : ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതിയുടെ ചരിത്ര വിധി Content Highlight: historic dates behind verdict in sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2xVfWdL
via
IFTTT
No comments:
Post a Comment