എന്റെ ഭര്‍ത്താവിനെ പ്രധാനമന്ത്രിയായി ലഭിച്ചത് പാകിസ്താന്റെ ഭാഗ്യം- ഇമ്രാന്‍ ഖാന്റെ ഭാര്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

എന്റെ ഭര്‍ത്താവിനെ പ്രധാനമന്ത്രിയായി ലഭിച്ചത് പാകിസ്താന്റെ ഭാഗ്യം- ഇമ്രാന്‍ ഖാന്റെ ഭാര്യ

ഇസ്ലാമാബാദ്: തന്റെ ഭർത്താവിനെ പോലൊരു നേതാവിനെ പ്രധാനമന്ത്രിയായി ലഭിച്ചത് പാകിസ്താന്റെ ഭാഗ്യമാണെന്ന് ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ഇമ്രാൻ. ഹം ടി വിക്കു നൽകിയ അഭിമുഖത്തിലാണ് ബുഷ്റ ഇക്കാര്യം പറഞ്ഞത്. ഇമ്രാൻ ഖാൻ ഒരു രാഷ്ട്രീയക്കാരനല്ലെന്നും നേതാവാണെന്നും ബുഷ്റ കൂട്ടിച്ചേർത്തു. ഒരു രാജ്യത്തിന്റെ ഭാഗധേയത്തിൽ മാറ്റം വരുത്താൻ ഈശ്വരൻ തീരുമാനിച്ചാൽ അദ്ദേഹം അവർക്ക് രാഷ്ട്രീയക്കാരനെയല്ല പകരം നേതാവിനെയാണ് നൽകുകയെന്നും ബുഷ്റ പറഞ്ഞു. മുഹമ്മദലി ജിന്നയ്ക്കും തുർക്കി പ്രസിഡന്റ് എർദോഗനും ശേഷമുള്ള നൂറ്റാണ്ടിന്റെ നേതാവാണ് ഇമ്രാൻ ഖാനെന്നും ബുഷ്റ കൂട്ടിച്ചേർത്തു. ഇമ്രാൻ ഖാനെ പോലൊരു നേതാവ് ഇതുവരെയുണ്ടായിട്ടില്ല, ഇനിയുണ്ടാവുകയുമില്ല. ഒരുപാട് പ്രാർഥനകൾക്കു ശേഷമാണ് പാകിസ്താന് ഇമ്രാൻ ഖാനെ പോലൊരു പ്രധാനമന്ത്രി ലഭിച്ചതെന്നും ബുഷ്റ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇമ്രാൻ ഖാന്റെ മൂന്നാമത്തെ ഭാര്യയാണ് ബുഷ്റ. content highlights:Pakistan fortunate to have my husband as prime minister, says Imran Khans wife


from mathrubhumi.latestnews.rssfeed https://ift.tt/2xKbQ93
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages