വെല്ലിങ്ടൺ: റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം പതിച്ചത് കായലിൽ. വിമാനത്തിലുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു. ശേഷിച്ചവരെ ചെറുബോട്ടുകളിൽരക്ഷിച്ചു. ന്യൂസിലൻഡിലെ ഒറ്റപ്പെട്ട പസഫിക് ദ്വീപിലാണ് സംഭവം. എയർ ന്യൂഗിനിയുടെ ബോയിങ് 737 വിമാനം വേനോ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം വിട്ടത്. റൺവേയ്ക്ക് തൊട്ടുമുമ്പായി ലാൻഡിങ്ങിന് ശ്രമിച്ച വിമാനം ചൂക്ക് കായലിൽ പതിക്കുകയായിരുന്നു. കായലിൽ വീണ് മുങ്ങിത്തുടങ്ങിയ വിമാനത്തിൽ നിന്നുംയാത്രക്കാർനീന്തി രക്ഷപ്പെടുകയായിരുന്നു. പ്രദേശവാസികൾ ചെറു ബോട്ടുകളിലാണ് യാത്രക്കാരെ രക്ഷിച്ചത്. യാത്രക്കാർ എല്ലാം സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2xWOY5K
via
IFTTT
No comments:
Post a Comment