സെക്‌സ് ഡോളുകള്‍ക്കെതിരെ ലൈംഗിക തൊഴിലാളികള്‍ രംഗത്ത്. സെക്‌സ് റോബോട്ടുകള്‍ക്കും, സെക്‌സ് ഡോള്‍ സ്ഥാപനങ്ങള്‍ക്കും പ്രചാരം വര്‍ധിക്കുന്നതിലുള്ള ആശങ്ക വെളിപ്പെടുത്തിയാണ് ലൈംഗിക തൊഴിലാളികള്‍ രംഗത്ത് എത്തിയത്. സെക്‌സ് റോബോട്ടുകളും സ്ത്രീകളോടുള്ള മര്യാദയില്ലാതാക്കുമെന്ന് അമേരിക്കയില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന ലൈംഗിക തൊഴിലാളികള്‍ പറഞ്ഞു. സെക്‌സ് റോബോട്ടുകള്‍ മനുഷ്യ വംശത്തിന് ദോഷമാണെന്ന നിരീക്ഷണം ആരോഗ്യ വിദഗ്ദര്‍ തന്നെ നടത്തുന്നുണ്ട്. ജപ്പാനില്‍ ഇത്തരം റോബോട്ടുകള്‍ വര്‍ധിച്ചുവരുന്നത് ആളുകളെ വംശനാശ ഭീഷണിയുള്ള ജീവികളാക്കിമാറ്റുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുകയുണ്ടായി.
സെക്‌സ് റോബോട്ടുകള്‍ തങ്ങളുടെ വ്യവസായത്തിന് ഭീഷണിയാണെന്നും അവയുടെ വ്യാപനം തടയണമെന്നും ലൈംഗിക തൊഴിലാളികള്‍ ആവശ്യപ്പെട്ടുവെന്നും ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ പാവകളെ പോലെ നിഷ്‌ക്രിയരായിരിക്കണം എന്ന കാഴ്ചപ്പാട് അപകടകരമാണ്. പാവകള്‍ പൊതുവില്‍ സ്ത്രീകളോടുള്ള അക്രമണ മനോഭാവം വളര്‍ത്തുമെന്നും സെക്‌സ് ഡോളുകള്‍ ആളുകളുടെ ബലാത്സംഗ-സ്വപ്നങ്ങള്‍ക്ക് ഉദാഹരണമാണെന്നും റോക്‌സി പ്രിന്‍സ് എന്ന ലൈംഗിക തൊഴിലാളി പറഞ്ഞു.
ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തവയാണ് സെക്‌സ് റോബോട്ടുകളും, സെക്‌സ് ഡോളുകളും. ഇവയുടെ സേവനം നല്‍കി വരുന്ന സ്ഥാപനങ്ങളുടെ എണ്ണം ആഗോളതലത്തില്‍ വര്‍ധിച്ചുവരികയാണെന്നാണ് കണക്കുകള്‍. ഈ സാഹചര്യത്തിലാണ് നിയമപരമായി പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ ലൈംഗിക തൊഴിലാളികള്‍ സെക്‌സ് ഡോളുകള്‍ക്കെതിരെ രംഗത്തെത്തിയത്. സെക്‌സ് ഡോളുകളുടെ ഉപയോഗം മനുഷ്യ ലൈംഗിക തൊഴിലാളികള്‍ക്ക് അപമാനമാണെന്ന് ഇവര്‍ പറയുന്നു. തങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന മാനസിക അടുപ്പം റോബോട്ടുകളില്‍ നിന്നും പാവകളില്‍ നിന്നും ലഭിക്കില്ല. പാവകളെ ആശ്രയിക്കുന്നവര്‍ ആരോഗ്യകരമായ ലൈംഗികബന്ധത്തിന്റെ സാധ്യതകളെയാണ് അകറ്റി നിര്‍ത്തുന്നതെന്നും അവര്‍ പറഞ്ഞു.
from mangalam.com https://ift.tt/2QaKQX8
via IFTTT
No comments:
Post a Comment