തീയതിപ്രഖ്യാപിച്ച് ഉടന്‍ ശബരിമലയില്‍ കയറും ; വിധിയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക അയ്യപ്പനാകുമെന്നും തൃപ്തിദേശായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

തീയതിപ്രഖ്യാപിച്ച് ഉടന്‍ ശബരിമലയില്‍ കയറും ; വിധിയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക അയ്യപ്പനാകുമെന്നും തൃപ്തിദേശായി

ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് തീയതി പ്രഖ്യാപിച്ച് ഉടന്‍ ശ്രമം നടത്തുമെന്ന് ആരാധനാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശക്തമായ പോരാട്ടം നടത്തുന്ന സാമൂഹ്യപ്രവര്‍ത്തക തൃപ്തി ദേശായി. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്നാണ് ഭൂമാതാ ബ്രിഗേഡ് നേതാവിന്റെ ആദ്യ പ്രതികരണം.

വിധി സ്ത്രീകളുടെ വിജയമാണെന്നും വിധി സന്തോഷവും ആശ്വാസകരവുമാണെന്നും പറയുന്ന തൃപ്തി മാസമുറ പ്രകൃതി നിയമമാണ്. അതിന്റെ പേരിലെങ്ങനെയാണ് സ്ത്രീ അശുദ്ധയാകുന്നതെന്നും ചോദിച്ചു. സ്ത്രീകളുടെ ശബരിമലയില്‍ കയറ്റുന്നതില്‍ ഏറെ സന്തോഷിക്കുക അയ്യപ്പന്‍ തന്നെ ആയിരക്കുമെന്നും കേരളത്തിലെ മ​റ്റനേകം അയ്യപ്പക്ഷേത്രങ്ങളിലൊന്നും ആരാധനയ്ക്കായി കടന്നുചെല്ലാന്‍ സ്ത്രീകള്‍ക്ക് നിയന്ത്രണമില്ലെന്നും പറഞ്ഞു.

തെറ്റായപാരമ്പര്യങ്ങള്‍ തിരുത്തേണ്ടവയാണെന്നും എല്ലാവര്‍ക്കും ഒരുപോലെ അവകാശം നല്‍കേണ്ടതു​ണ്ടെന്നും തൃപ്തി പറഞ്ഞു. എല്ലാ മതങ്ങളിലെയും ലിംഗവിവേചനത്തിനെതിരെ സ്ത്രീകള്‍ മുന്നോട്ടുവരണം. പോരാട്ടം ഒരു മതത്തിനും ഒരു ദൈവത്തിനും എതിരല്ല. ഇതില്‍ ഹിന്ദു – മുസ്‌ലിം വ്യത്യാസമില്ല. ദൈവത്തിനുമുന്നില്‍ ആണും പെണ്ണും തുല്യരാണെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ശബരിമല വിധിയില്‍ നീതി ലഭിച്ചി​ല്ലെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുമതിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുതെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. ഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇടപെട്ട രീതി ശരിയായില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

കോടതിയില്‍ നിന്ന് ബാലന്‍സ്ഡ് ആയുള്ള വിധി പോലുമല്ല വന്നത്. മാത്രമല്ല ഒക്ടോബര്‍ ആദ്യ ആഴ്ച ചീഫ് ജസ്റ്റിസ് മാറുമെന്നതും പ്രതീക്ഷ തരുന്നതാണെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചിരുന്നു.



from mangalam.com https://ift.tt/2R8LTIH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages