ആലപ്പുഴ : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധി നിരാശ ജനകമെന്ന് വെള്ളാപ്പള്ളി നടേശന്‍. ശബരിമലയില്‍ ഇപ്പോള്‍ തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികം ആളുകള്‍ എത്തുന്നുണ്ട്. ഇനി യുവതികള്‍ കൂടി എത്തിയാല്‍ പ്രശ്നം ഗുരുതരമാകുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
എന്നാല്‍, സുപ്രീം കോടതി വിധിയാണ് അംഗീകരിച്ചേ മതിയാകു.
പ്രായോഗിക തലത്തില്‍ ബുദ്ധിമുട്ട് ഉണ്ട്. അതേസമയം, വിശ്വാസികളായ യുവതികള്‍ ആരും ശബരിമലയ്ക്കു പോകില്ല എന്ന് തീരുമാനിച്ചാല്‍ വിധി പ്രസക്തമല്ലാതെ ആകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പ്രതികരിക്കാനില്ലെന്നും തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണെന്നും സുകുമാരന്‍ നായര്‍.
from mangalam.com https://ift.tt/2Qa13Mm
via IFTTT
No comments:
Post a Comment