മക്ക മസ്ജിത് സ്‌ഫോടനക്കേസിലെ ജഡ്ജി ബിജെപിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

മക്ക മസ്ജിത് സ്‌ഫോടനക്കേസിലെ ജഡ്ജി ബിജെപിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചു

ഹൈദരാബാദ്: മക്ക മസ്ജിത് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ മുന്‍ ജഡ്ജി കെ. രവീന്ദര്‍ റെഡ്ഡി ബിജെപിയില്‍ ചേരുന്നതിന് താത്പര്യം പ്രകടപ്പിച്ചു. കുടുംബഭരണമില്ലാതെ ദേശഭക്തിയോടെ പ്രവര്‍ത്തിക്കുന്ന ബിജെപിയെന്നാണ് മുന്‍ ജഡ്ജി പാര്‍ട്ടിയെ വിലയിരുത്തിയത്.

ഇതോടെ അദ്ദേഹത്തെ സ്വാഗതം ചെയ്ത് തെലങ്കാന ബിജെപി ആസ്ഥാനത്ത് ബാനറുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കേസില്‍ അസീമാനന്ദയടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ച എന്‍.ഐ.എ സ്പെഷ്യല്‍ കോടതി ജഡ്ജിയായിരുന്നു രവീന്ദര്‍ റെഡ്ഡി. വിധി പ്രസ്താവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം രാജി വെച്ചതും വിവാദമായിരുന്നു.

തെലുങ്കാനയിലെ ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തെലുങ്കാനയില്‍ നിമയസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രമുഖരെ അണിനിരത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതേസമയം ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുമായി റെഡ്ഡി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ അദ്ദേഹം പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.



from mangalam.com https://ift.tt/2NrXUKV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages