ഭാര്യയുമായി അകന്ന് കഴിഞ്ഞിരുന്നയാള്‍ മകളെ നാല് വര്‍ഷം തുടരെ ബലാത്സംഗം ചെയ്തു; സഹിക്കാതായപ്പോള്‍ മകള്‍ സംഭവം പുറത്ത് പറഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

ഭാര്യയുമായി അകന്ന് കഴിഞ്ഞിരുന്നയാള്‍ മകളെ നാല് വര്‍ഷം തുടരെ ബലാത്സംഗം ചെയ്തു; സഹിക്കാതായപ്പോള്‍ മകള്‍ സംഭവം പുറത്ത് പറഞ്ഞു

താനെ: മകളെ ബലാത്സംഗം ചെയ്ത 40കാരനായ പിതാവിനെ പോലീസ് അറസ്റ്ര് ചെയ്തു. കഴിഞ്ഞ നാല് വര്‍ഷമായി പിതാവ് തന്നെ ബലാത്സംഗം ചെയ്ത് വരികയായിരുന്നെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴിനല്‍കി. മഹാരാഷ്ട്രയിലെ താനെയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. 14കാരിയായ മകളാണ് പിതാവിനെതിരെ പാരാതി നല്‍കിയത്.

അമ്മയും പിതാവും നാളുകളായി പിരിഞ്ഞ് കഴിയുകയായിരുന്നെന്ന് കുട്ടി പറയുന്നു. അന്ന് മുതല്‍ താന്‍ പിതാവിന്റെ കൂടെയാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി പിതാവ് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും കുട്ടി പറയുന്നു.

പിതാവിന്റെ ഉപദ്രവം സഹിക്കാതെ വന്നതോടെ പെണ്‍കുട്ടി പീഡന വിവരം അയല്‍വാസികളോട് പറയുകയായിരുന്നു. അയല്‍ വാസികളുടെ സഹായത്തോടെ കുട്ടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ പരാതി പോലീസിന് ലഭിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.



from mangalam.com https://ift.tt/2Dkr4qL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages