എ.സി റോഡ് ഉയര്‍ത്തുന്നു; ഒക്‌ടോബര്‍ ആദ്യവാരം പണി തുടങ്ങും; ഉയര്‍ത്തിപ്പണിയേണ്ട ഭാഗങ്ങള്‍ അടയാളപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

എ.സി റോഡ് ഉയര്‍ത്തുന്നു; ഒക്‌ടോബര്‍ ആദ്യവാരം പണി തുടങ്ങും; ഉയര്‍ത്തിപ്പണിയേണ്ട ഭാഗങ്ങള്‍ അടയാളപ്പെടുത്തി

ആലപ്പുഴ : വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി) റോഡ് ഉയര്‍ത്തുന്നു. അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ എ.സിറോഡില്‍ വെള്ളം കയറുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നത് പതിവായതോടെയാണ് സമഗ്ര അറ്റകുറ്റപ്പണികളുമായി പൊതുമരാമത്ത് വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

ഒക്‌ടോബര്‍ ആദ്യവാരം പണി തുടങ്ങാനാണ് തീരുമാനം. ഇതുസംബന്ധിച്ച് കരാറുകാര്‍ റോഡില്‍ പരിശോധന തുടങ്ങി. ഉയര്‍ത്തിപ്പണിയേണ്ട ഭാഗങ്ങളുടെ അടയാളപ്പെടുത്തലുകളാണ് ആദ്യഘട്ടത്തില്‍ നടത്തുക. ടെന്‍ഡര്‍ ഉറപ്പിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പണി തുടങ്ങാനാണ് തീരുമാനം.

നിലവിലെ തീരുമാനപ്രകാരം റോഡിലെ എട്ടുഭാഗങ്ങള്‍ ഒന്നര മീറ്റര്‍ ഉയര്‍ത്തിപ്പണിയുകയും മറ്റുഭാഗങ്ങളിലെ കുഴികള്‍ അടച്ച് യാത്രാ സജ്ജമാക്കുകയുമാണ് ചെയ്യുന്നത്. 9.5 കോടി രൂപയുടെ ജോലികള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

പള്ളാത്തുരുത്തി, പണ്ടാരക്കുളം, പൊങ്ങ, പൂപ്പള്ളി ജങ്ഷന്‍, നെടുമുടി പമ്പിനു സമീപം, മങ്കൊമ്പ് ബ്ലോക്ക്, നസ്രത്ത് ജംക്ഷന്‍, മാമ്പുഴക്കരി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന റോഡാണ് ഉയര്‍ത്തിപ്പണിയുക.



from mangalam.com https://ift.tt/2NwrmPN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages