തിരുവനന്തപുരം : കോടിയേരി മാനസിക രോഗിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കാണുന്നതെല്ലാം അന്ധമായി ബി.ജെ.പിക്കാര്‍ക്കും ആര്‍.എസ്.എസുകാര്‍ക്കും എതിരെ തിരിച്ചുവിടുന്ന കോടിയേരിയുടെ മാനസികാവസ്ഥ നല്ലൊരു ഡോക്ടറെ കാണിച്ച് പരിശോധിക്കേണ്ടതാണ്. ഇത് ഒരു രോഗമാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയും ആര്‍.എസ്.എസും ഉള്‍പ്പെടെയുള്ള ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ക്രിസ്ത്യാസികള്‍ക്കെതിരെ നടത്തുന്ന പോരാട്ടമാണ് കന്യാസ്ത്രീകളുടെ സമരമെന്നാണ് കോടിയേരി പറയുന്നത്. അദ്ദേഹത്തെ കൊണ്ടുപോയി വല്ല മെന്റല്‍ ഹോസ്പിറ്റലിലും ഇടണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി ഏതറ്റം വരെയും പോകുന്ന അധ:പതിച്ച രാഷ്ട്രീയക്കാരനായി കോടിയേരി മാറിയെന്നും കന്യാസ്ത്രീകള്‍ നടത്തുന്ന സമരം മുതലെടുക്കാന്‍ ബി.ജെ.പി ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
from mangalam.com https://ift.tt/2NwqoTF
via IFTTT
No comments:
Post a Comment