പി.കെ ശശിയ്‌ക്കെതിരായ പരാതിയില്‍ പാര്‍ട്ടി തീരുമാനം ഉടനെന്ന് എം.എ ബേബി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

പി.കെ ശശിയ്‌ക്കെതിരായ പരാതിയില്‍ പാര്‍ട്ടി തീരുമാനം ഉടനെന്ന് എം.എ ബേബി

തിരുവനന്തപുരം : ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിയ്‌ക്കെതിരെ യുവതി നല്‍കിയ പരാതിയില്‍ സിപിഎം തീരുമാനം ഉടനെന്ന് പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ആര്‍ക്കു പരാതി നല്‍കാനും പെണ്‍കുട്ടിക്ക് സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യം പാര്‍ട്ടി നേതാക്കളും വ്യക്തമാക്കിയതാണെന്നും ബേബി വ്യക്തമാക്കി.

എ.കെ ബാലനും പി.ജെ ശ്രീമതിയുമാണ് പി.കെ ശശിയ്ക്ക് എതിരായ പരാതി സിപിഎമ്മിനു വേണ്ടി അന്വേഷിക്കുന്നത്. ആരോപണം കെട്ടിച്ചമച്ചതാണ് എന്നാണ് ശശിയുടെ നിലപാട്. ശശിക്കെതിരെ പരാതി കിട്ടിയാല്‍ പാര്‍ട്ടി അത് പോലീസിന് കൈമാറുമെന്ന് ബേബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍, ആരോപണം കെട്ടിച്ചമച്ചതാണ് എന്നാണ് ശശിയുടെ നിലപാട്. ഇതിനിടെ, യുവതിയുടെ പരാതി പിന്‍വലിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ, മഹിളാ അസോസിയേഷന്‍ നേതാക്കളില്‍ നിന്നും യുവതിയ്ക്കു മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.



from mangalam.com https://ift.tt/2xKwCVg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages