ബിഷപ്പിന്റെ അറസ്റ്റ്: സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ച് മന്ത്രിമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

ബിഷപ്പിന്റെ അറസ്റ്റ്: സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ച് മന്ത്രിമാര്‍

തിരുവനന്തപുരം: കന്യാസ്ത്രിയുടെ ലൈംഗീക പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതില്‍ സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ച് മന്ത്രി ഇ.പി. ജയരാജന്‍.

സര്‍ക്കാര്‍ എന്നും കന്യാസ്ത്രികള്‍ക്കും ഇരയ്ക്കുമൊപ്പമാണെന്നും എല്ലാ തെളിവുകളും ലഭിച്ചതിന് ശേഷമാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമല്ലെന്നത് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ഫ്രാങ്കോക്കെതിരായ പഴുതുകളടച്ചുള്ള കുറ്റപത്രം നല്‍കുമെന്ന് നിയമമന്ത്രി എകെ ബാലന്‍. ഒരു തരത്തിലും പിഴവുകളില്ലാത്ത അന്വേഷണമാണ് പോലീസ് നടക്കുന്നത്. ഇത് നിയമം അറിയാവുന്നവര്‍ക്ക് അറിയാമെന്നും മന്ത്രി വ്യക്തമാക്കി.

ദിലിപിന്റെ കേസില്‍ ഇതാണ് സംഭവിച്ചത്. ജനങ്ങളെ ബോധ്യപ്പെടുത്താനായി മാത്രം അന്വേഷണം വഴിമാറ്റാന്‍ കഴിയില്ല. ശാസ്ത്രീയമായ, കൃത്യമായ തെളിവ് ശേഖരിച്ച് പ്രതിയെ പിടിക്കാന്‍ സമയമെടുക്കുമെന്നും മന്ത്രി തിരുവനന്തപുത്ത് പറഞ്ഞു.



from mangalam.com https://ift.tt/2QQn4Ru
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages