മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാകിസ്താന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ നിന്ന് പിൻമാറിയ ഇന്ത്യയുടെ നടപടിയിൽ കടുത്ത നിരാശയുണ്ടെന്ന് പാകിസ്താൻ. ചർച്ചയിൽ നിന്ന് പിന്മാറാനായി ഇന്ത്യ പറഞ്ഞ കാരണങ്ങൾ ഒട്ടും വിശ്വസനീയമല്ല. ഇന്ത്യൻ ബി.എസ്.എഫ് ജവാന്റെ കൊലപാതകത്തിൽ പാകിസ്താൻ സൈന്യത്തിന് ഒരു പങ്കുമില്ലെന്നും പാകിസ്താൻ പ്രസ്താവനയിൽ പറഞ്ഞു. ബി.എസ്.എഫ് ജവാനും മൂന്ന് പോലീസുകാരും ക്രൂരമായി കൊല്ലപ്പെട്ട സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയുടെ ഭാഗമായി ന്യൂയോർക്കിൽ നടക്കാനിരുന്ന മന്ത്രിതല ചർച്ചയിൽ നിന്ന് പിൻവാങ്ങുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബി.എസ്.എഫ് ജവാന്റെ കൊലപാതകത്തിൽ തങ്ങളുടെ സൈന്യത്തിന് ഒരു പങ്കുമില്ലെന്ന നിലപാടാണ് പാകിസ്താൻ ഉയർത്തുന്നത്. ജവാന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിൽ തങ്ങളും ഭാഗമായിരുന്നുവെന്നും പാകിസ്താൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇത് വ്യക്തമായിട്ടും നുണകൾ പ്രചരിപ്പിക്കുന്നത് വ്യക്തമായ അജണ്ടകളുടെ ഭാഗമാണെന്നും പാകിസ്താൻ ആരോപിച്ചു. ജവാൻ കൊല്ലപ്പെട്ട വിഷയത്തിൽ സത്യം കണ്ടെത്താനായി തങ്ങൾ അന്വേഷണം നടത്തുമെന്നും പാകിസ്താൻ പ്രഖ്യാപിച്ചു. കശ്മീരി ജനതയോട് ഇന്ത്യ കാണിക്കുന്ന അക്രമങ്ങൾഇന്ത്യക്ക് മറച്ചുവെക്കാനാകില്ല. അവരുടെ അവകാശങ്ങൾക്ക് നിയമസാധുത നൽകാനും ഇന്ത്യ തയ്യാറാകുന്നില്ലെന്നും പാകിസ്താൻ ആരോപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആരോഗ്യപരമായ ബന്ധം വളർത്താനുള്ള വലിയ അവസരമാണ് ഇന്ത്യ ഇതിലൂടെ നഷ്ടപ്പെടുത്തുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ഇന്ത്യ ഒരു സ്റ്റെപ്പ് മുന്നോട്ട് വെക്കുമ്പോൾ പാകിസ്താൻ രണ്ട് സ്റ്റെപ്പ് മുന്നോട്ട് വെക്കുമെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഉദ്ധരിച്ച് പ്രസ്താവന വ്യക്തമാക്കുന്നു. content highlights:India wasted a serious opportunity again: Pakistan


from mathrubhumi.latestnews.rssfeed https://ift.tt/2I3Ke2J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages