ഗുരുഗ്രാമില്‍ ഐടി ജീവനക്കാരിക്ക് നേരെ പീഡനശ്രമം; അഞ്ചുപേര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

ഗുരുഗ്രാമില്‍ ഐടി ജീവനക്കാരിക്ക് നേരെ പീഡനശ്രമം; അഞ്ചുപേര്‍ അറസ്റ്റില്‍

ഗുരുഗ്രാം: ഐടി സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച അഞ്ചുപേരെ ഗുരുഗ്രാം പോലീസ് അറസ്റ്റു ചെയ്തു. രാത്രി ജോലിസമയം കഴിഞ്ഞ് പത്തു മണിയോടെയെത്തിയ യുവതിയെ വീടിനു സമീപത്തു വെച്ചാണ് ഇവർ ഉപദ്രവിക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഫ്ളാറ്റിലെത്തിയ യുവതി രണ്ടാംനിലയിലെ താമസസ്ഥലത്തേക്ക് പോകാൻ പടി കയറുന്നതിനിടെ താഴത്തെ നിലയിലെ ഫ്ളാറ്റിൽ ആഘോഷം നടത്തിയിരുന്ന യുവാക്കളുടെ ബഹളം കേട്ടു. മറ്റ് താമസക്കാർക്ക് ഉപദ്രവകരമാണെന്ന് അറിയിക്കാനെത്തിയതിനിടെയാണ് യുവതിയുടെ നേരെ ആക്രമണമുണ്ടായത്. പുറത്തെത്തിയ യുവാക്കളിൽ ഒരാൾ യുവതിയെ പിടിച്ചുവലിച്ച് അകത്തെത്തിക്കാൻ ശ്രമിച്ചു. രക്ഷപ്പെട്ട യുവതി മാതാപിതാക്കൾക്കരികിലെത്തി വിവരം ധരിപ്പിച്ചു ഫ്ളാറ്റിലെ മറ്റു താമസക്കാരെ അറിയിച്ചതിനെ തുടർന്ന് പോലീസിന് പരാതി നൽകുകയായിരുന്നു. ഇവരുടെ ശല്യത്തിൽ നേരത്തെ തന്നെ പൊറുതിമുട്ടിയിരുന്ന ഫ്ളാറ്റിൽ താമസിക്കുന്നവരിൽ ചിലർ പോലീസെത്തുന്നതിനു മുൻപ് തന്നെ യുവാക്കളെ കൈകാര്യം ചെയ്തു.ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു. വെള്ളിയാഴ്ച ജില്ലാകോടതിയിൽ ഹാജരാക്കിയ യുവാക്കളെ റിമാൻഡ് ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/2Ny3Emk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages