ഉദുമ: കുട്ടികളില്ലാതിരുന്ന ദമ്പതിമാരുടെ വീട്ടിൽ ഒരു സുപ്രഭാതത്തിൽ ആറുമാസം പ്രായമുള്ള മാലാഖക്കുഞ്ഞ് അതിഥിയായെത്തി. ഭർത്താവ് കൊണ്ടുവന്ന പെൺകുഞ്ഞിനെക്കണ്ട് ഭാര്യ സന്തോഷിച്ചു. എന്നാൽ, ഒരുദിവസം പിന്നിട്ടപ്പോൾ പിറകെ പോലീസെത്തി.കുഞ്ഞെത്തിയ വഴി ബോധ്യപ്പെടുത്താൻ കഴിയാതെവന്നതോടെ പോലീസ് കുഞ്ഞിനെ ശിശുക്ഷേമസമിതി മുമ്പാകെ ഹാജരാക്കി. സമിതി കുഞ്ഞിനെ ഏറ്റെടുത്ത് പട്ടുവം സ്നേഹനികേതനിലേക്ക് മാറ്റി. ഉദുമ എരോലിലാണ് സിനിമാക്കഥയ്ക്ക് തുല്യമായ സംഭവം അരങ്ങേറിയത്. എരോലിലെ യുവതിയും അഡൂർ ദേവരടുക്കയിലെ യുവാവും വിവാഹിതരായിട്ട് വർഷങ്ങളായി. ഇതുവരെ കുട്ടികളുണ്ടായില്ല. അതിനിടയിൽ ചില പ്രശ്നങ്ങളുടെ പേരിൽ രണ്ടുവർഷം മുമ്പ് യുവതി ഭർത്താവിന്റെ വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്കു വന്നു. രണ്ടാഴ്ച മുമ്പ് മധ്യസ്ഥർ ഇടപെട്ട് പ്രശ്നങ്ങൾ പറഞ്ഞുതീർത്തു. ഭാര്യവീട്ടിൽ യുവാവ് ഒരാഴ്ച താമസിക്കുകയും ചെയ്തു. രണ്ടുദിവസം മുമ്പ് തിരിച്ചുപോയ ഭർത്താവ് മടങ്ങിവന്നപ്പോൾ യുവതിക്ക് സമ്മാനമായി ആറുമാസം പ്രായമായ പെൺകുഞ്ഞിനെ നല്കി. ദത്തെടുത്തതാണെന്ന് ഭാര്യയെ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം ഭർത്താവ് സ്വന്തം വീട്ടിലേക്കു പോയി. ദത്തുകുട്ടിയാണെന്നു വിശ്വസിക്കാതിരുന്ന ചിലർ സംഭവം ബേക്കൽ പോലീസിൽ അറിയിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ബേക്കൽ എസ്.ഐ. പി.കെ.വിനോദ്കുമാർ വനിതാ പോലീസിനൊപ്പം വീട്ടിലെത്തി. യുവാവിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ ബെംഗളൂരുവിലേക്കുള്ള യാത്രയിലാണെന്നും തിരിച്ചുവന്നാൽ രേഖ ഹാജരാക്കാമെന്നും യുവാവ് പറഞ്ഞു. ആവശ്യമായ രേഖകളൊന്നും ലഭിക്കാതിരുന്നതിനാൽ പോലീസ് കുഞ്ഞിനെ ശിശുക്ഷേമസമിതി മുമ്പാകെ ഹാജരാക്കി. തുടർന്ന് ശിശുക്ഷേമസമിതി അധ്യക്ഷ മാധുരി എസ്.ബോസ് കുഞ്ഞിനെ പട്ടുവം സ്നേഹനികേതൻ കേന്ദ്രത്തിലേക്ക് മാറ്റാൻ നിർദേശിച്ചു.യുവാവിനോട് രേഖകളുമായി ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയെ ലഭിച്ച വഴി ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ യുവാവിനെതിരേ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2QuPVL3
via
IFTTT
No comments:
Post a Comment