കന്യാസ്ത്രീ അട്ടപ്പാടി ധ്യാനകേന്ദ്രത്തിൽ പോയിരുന്നതായി സ്ഥിരീകരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

കന്യാസ്ത്രീ അട്ടപ്പാടി ധ്യാനകേന്ദ്രത്തിൽ പോയിരുന്നതായി സ്ഥിരീകരിച്ചു

അഗളി/വൈക്കം: ജലന്ധർ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിലെത്തി. സെഹിയോൻ ധ്യാനകേന്ദ്രത്തിലെ വൈദികന്റെ പിന്തുണയാണ് പീഡനവിവരം പുറത്തുപറയാൻ കാരണമെന്ന് കന്യാസ്ത്രീ മൊഴിനൽകിയിരുന്നു. കന്യാസ്ത്രീ അവിടെ ധ്യാനത്തിന് എത്തിയിരുന്നെന്ന് സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. കേസന്വേഷണത്തിന്റെ ചുമതലയുള്ള വൈക്കം ഡിവൈ.എസ്.പി. സുഭാഷും സംഘവുമാണ് ശനിയാഴ്ച ഉച്ചയോടെ അഭിഷേകാത്മി മലയിലെ സെഹിയോൻ ധ്യാനകേന്ദ്രത്തിലെത്തിയത്. നാലുമണിക്കൂറോളം വൈദികരിൽനിന്നു മൊഴിയെടുത്തു. കുമ്പസാരിച്ചപ്പോഴാണോ കന്യാസ്ത്രീ പീഡനവിവരം പറഞ്ഞത് എന്നറിയില്ലെന്ന മൊഴിയാണ് ധ്യാനകേന്ദ്രത്തിൽനിന്ന് ലഭിച്ചിട്ടുള്ളത്.2016 സെപ്റ്റംബറിലാണ് കന്യാസ്ത്രീ ധ്യാനകേന്ദ്രത്തിൽ എത്തിയത്. 2016-ൽ കുമ്പസാരിച്ചപ്പോൾ പീഡനവിവരം അറിയിച്ചെന്നാണ് അവരുടെ മൊഴി. ധ്യാനത്തിൽ പങ്കെടുത്തപ്പോഴാണ് കുമ്പസാരിച്ചത്.അച്ചടക്കനടപടി സ്വീകരിച്ചതുകൊണ്ടാണ് കന്യാസ്ത്രീ ആരോപണം ഉന്നയിച്ചതെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആരോപിച്ചിരുന്നു. എന്നാൽ, ഇതിനും വളരെമുമ്പ് കുമ്പസാരിച്ചെന്നാണ് കന്യാസ്ത്രീയുടെ മൊഴി.ബിഷപ്പിന്റെ പീഡനം തുടരാൻ അനുവദിക്കരുതെന്ന് ധ്യാനകേന്ദ്രത്തിലെ വൈദികൻ നിർദേശിക്കുകയായിരുന്നു. മഠത്തിൽനിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള നടപടിയോ ഭീഷണിയോ ഉണ്ടായാൽ ധ്യാനകേന്ദ്രത്തിൽ അഭയം നൽകാമെന്നും ഈ വൈദികൻ പറഞ്ഞിരുന്നു. ഇതോടെയാണ് പീഡനത്തെ എതിർക്കാൻ ധൈര്യം കിട്ടിയതെന്നും കന്യാസ്ത്രീ മൊഴി കൊടുത്തിരുന്നു. തുടർന്ന് പരാതിയും നൽകി.ധ്യാനത്തിൽ പങ്കെടുത്തവരെ കുമ്പസാരിപ്പിച്ച 12 വൈദികരിൽനിന്നും അന്വേഷണസംഘം മൊഴിയെടുക്കും. ധ്യാനത്തിൽ പങ്കെടുത്ത മറ്റ് ചിലരിൽനിന്നും മൊഴിയെടുക്കുമെന്ന് അറിയുന്നു. അതേസമയം, ധ്യാനകേന്ദ്രത്തിലെ വൈദികർക്ക് കന്യാസ്ത്രീയെ പരിചയമില്ലെന്നും പീഡനത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് ധ്യാനകേന്ദ്രം നടത്തിപ്പുകാർ പറയുന്നത്. കുറച്ചു ദിവസങ്ങൾക്കുമുന്പ് കടുത്തുരുത്തി സി.െഎ.യുടെ നേതൃത്വത്തിലുള്ള സംഘവും ഇവിടെയെത്തി മൊഴിയെടുത്തിരുന്നു. അതിനിടെ, ഫ്രാങ്കോ മുളയ്ക്കൽ ബുധനാഴ്ചതന്നെ ചോദ്യംചെയ്യലിന് എത്തുമെന്ന് ജലന്ധർ പോലീസ് അറിയിച്ചതായി കോട്ടയം എസ്.പി. ഹരിശങ്കർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2QywXmJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages