നിലമ്പൂർ: നിലമ്പൂരിൽ ഒരുകോടി രൂപയുടെ നിരോധിത കറൻസി പോലീസ് പിടികൂടി. 1000, 500 രൂപയുടെ കറൻസികൾ അടങ്ങുന്ന ഈ തുക വടപുറം പാലപ്പറമ്പിൽ ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അഞ്ചംഗ സംഘത്തിൽനിന്ന് പിടിച്ചെടുത്തത്.അറസ്റ്റുചെയ്ത തിരുവനന്തപുരം ശ്രീകാര്യം ചാവടി കാവ് സന്തോഷ് ഭവനിൽ സന്തോഷ് (43), ചെന്നൈ ഭജനകോവിൽ മുനീശ്വർ സ്ട്രീറ്റ് സ്വദേശി സോമനാഥൻ (71), കൊണ്ടോട്ടി കൊളത്തൂർ നീറ്റാണി കുളപ്പള്ളി വീട്ടിൽ ഫിറോസ് ബാബു (31), കൊണ്ടോട്ടി ചിറയിൽ സ്വദേശി ജസീന മൻസിലിൽ ജലീൽ (36), മഞ്ചേരി പട്ടർകുളം സ്വദേശി എരിക്കുന്നൻ വീട്ടിൽ ഷൈജൽ (32) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.ജില്ലയിലെ കൊണ്ടോട്ടി, കോട്ടയ്ക്കൽ എന്നിവിടങ്ങളിലെ ചില ഏജന്റുമാർ നിരോധിത കറൻസികളുടെ വിതരണവും കൈമാറ്റവും നടത്തുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം ഒരാഴ്ചയോളം തുടർച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. ഒരു കോടിയുടെ നിരോധിത കറൻസിയുമായി വിതരണത്തിന് രണ്ട് കാറുകളിലെത്തിയതായിരുന്നു അഞ്ചംഗസംഘം. പ്രതികളെ ചോദ്യംചെയ്തതിൽനിന്ന് തൃശ്ശൂർ, പാലക്കാട് ഭാഗങ്ങളിൽ കേന്ദ്രീകരിച്ചുള്ള ഒരു സംഘമാണ് ഇത്തരം നിരോധിത കറൻസികളുടെ വിതരണവും കൈമാറ്റവും നടത്തുന്നതിന് പ്രധാന ഏജന്റുമാരായി പ്രവർത്തിക്കുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുള്ള കറൻസി വിതരണ ഏജൻസികളുമായി ബന്ധപ്പെടുത്തി ഒരുകോടി നിരോധിത കറൻസിക്ക് 35 ലക്ഷം രൂപവരെ വില നൽകിയാണ് വില്പനയും വിതരണവും നടത്തുന്നതെന്നും വ്യക്തമായതായി പോലീസ് അറിയിച്ചു.തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളിൽ പ്രത്യേകം ഏജന്റുമാർ ശേഖരിച്ചുവെച്ച നിരോധിത കറൻസികൾ വിതരണത്തിനായി കേരളത്തിലുള്ള പല ഏജന്റുമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും പ്രതികൾ മൊഴിനൽകി.
from mathrubhumi.latestnews.rssfeed https://ift.tt/2xjSqa0
via
IFTTT
No comments:
Post a Comment