ദുബായ്-ന്യൂയോർക്ക് വിമാനത്തിൽ യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 6, 2018

ദുബായ്-ന്യൂയോർക്ക് വിമാനത്തിൽ യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം

ന്യൂയോർക്ക്: ദുബായിൽനിന്ന് ന്യൂയോർക്കിലെത്തിയ വിമാനത്തിലെ 19 യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം. 500 യാത്രക്കാരുമായി ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എമിറേറ്റ്സ് ഫ്ലൈറ്റ് 203 എയർബസ് എ-388 വിമാനത്തിലെ യാത്രക്കാർക്കാണ് അസ്വാസ്ഥ്യമനുഭവപ്പെട്ടത്. ഇതിൽ പത്തുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതേത്തുടർന്ന് വിമാനം ന്യൂയോർക്ക് വിമാനത്താവളത്തിൽ പിടിച്ചിട്ടു. വിമാനജീവനക്കാരുൾപ്പെടെ നൂറോളംപേർക്ക് അസ്വാസ്ഥ്യമനുഭവപ്പെട്ടതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകളുണ്ട്. ചുമയും ശ്വാസതടസ്സവും പനിയും അനുഭവപ്പെട്ട യാത്രക്കാരെ ചികിത്സിച്ചുവരികയാണെന്നും മറ്റുയാത്രക്കാർക്ക് വിമാനത്തിനുള്ളിൽനിന്ന് പുറത്തുപോകാൻ ഉടൻ അനുമതി നൽകുമെന്നും എമിറേറ്റ്സ് എയർലൈൻസ് ട്വിറ്ററിൽ പറഞ്ഞു. പോലീസും ആരോഗ്യവിദഗ്ധരും വിമാനത്താവളത്തിലെത്തി. ഭക്ഷ്യവിഷബാധയാണ് കാരണമെന്നാണ് പ്രാഥമികനിഗമനം. Statement: Emirates can confirm that about 10 passengers on #EK203 from Dubai to New York were taken ill. On arrival, as a precaution, they were attended to by local health authorities. All others will disembark shortly. The safety & care of our customers is our first priority. — Emirates Airline (@emirates) September 5, 2018


from mathrubhumi.latestnews.rssfeed https://ift.tt/2M1wRRa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages