ന്യൂഡൽഹി: രാജ്യത്തെ വികസന മുരടിപ്പിനും തൊഴിലില്ലായ്മക്കുമെതിരെ രൂക്ഷ വിമർശനമുയർത്തിയ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്കെതിരെ ട്വിറ്ററിൽ ട്രോൾ ആക്രമണവുമായി ബി.ജെ.പി പ്രവർത്തകർ. ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുള്ള ലോക്സഭാംഗമായ രാഹുലിനെ പരിഹസിക്കാനായി മെയ്ഡ് ഇൻ അമേഠി എന്ന ഹാഷ്ടാഗ് ഉയർത്തിയാണ് ബി.ജെ.പിയുടെ സൈബർ ആക്രമണം. ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ് ആണ് ഈ ഹാഷ്ടാഗ്. സർദാർ വല്ലഭായ് പട്ടേലിന്റെ 3000 കോടിയുടെ പ്രതിമ നിർമ്മാണത്തിന് ചൈനയിൽ നിന്നുള്ള തൊഴിലാളികളെ എത്തിച്ചതിനെ പരമാർശിച്ച് മെയ്ഡ്ഇൻ ചൈന എന്ന് രാഹുൽ പരിഹസിച്ചിരുന്നു. അമിത് ഷാ ഉൾപ്പടെയുള്ളവർ രാഹുലിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. #MadeInAmethi motorcycle for couples pic.twitter.com/DPqQVEJ1Rg — Sidharth Jain (@pinku04) September 28, 2018 Drone#MadeInAmethi pic.twitter.com/JcQOrUbFhJ — The Notorious B.E.E 🐝🐝 (@chatpataka100) September 28, 2018 African, Asian and #MadeInAmethi three types of Elephant. pic.twitter.com/uxmuPLLP5n — बेलन वाली (@BelanWali) September 28, 2018 നിങ്ങളുടെ ഫോണിലേക്ക് നോക്കു.. നിങ്ങളുടെ വസ്ത്രങ്ങളിലേക്കും ചെരുപ്പുകളിലേക്കും നോക്കൂ.. എല്ലാം മെയ്ഡ് ഇൻ ചൈനയാണ്. മോദി പട്ടേലിന്റെ പ്രതിമ ഗുഝറാത്തിൽ നിർമിക്കുകയാണ്. അത് ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായിരിക്കാം. പക്ഷെ അതും മെയ്ഡ് ഇൻ ചൈനയാണ്. സർദാർ പട്ടേലിനെ അവർ അപമാനിക്കുകയാണ് ചെയ്യുന്നത് എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. content highlights:#MadeInAmethi Insults against Rahul Gandhi Trend On Twitter
from mathrubhumi.latestnews.rssfeed https://ift.tt/2xMpMQa
via
IFTTT
No comments:
Post a Comment