തിരുവനന്തപുരം: അതീവ രഹസ്യ സ്വഭാവമുള്ള ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയിലെ ഉയര്‍ന്ന ശാസ്ത്രജ്ഞന്‍മാര്‍ മാലിദ്വീപില്‍ നിന്നുള്ള രണ്ടു വനിതകളുമായി പലപ്പോഴും കണ്ടു മുട്ടുകയും സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഐഎസ്ആര്‍ ചാരക്കേസ് റജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് ഐഎസ്ആര്‍ഒ ചാരക്കേസ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ്.
നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് സംസ്ഥാന പോലീസിലെും കേന്ദ്ര ഇന്റലിജന്റ്‌സിലെയും ഉന്നതോദ്യോഗസ്ഥരുമായി നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമായിരുന്നെന്നും നമ്പി നാരായണന്റെ അറസ്‌റ്റെന്നും പറഞ്ഞു. ഐഎസ്ആര്‍ഒ യിലെ 3000 ശാസ്ത്രജ്ഞന്മാരില്‍ നമ്പി നാരായണന്‍ മാത്രം അറസ്റ്റിലായത് എന്തിനാണെന്ന കാര്യത്തില്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസിന്റേതാണ് വെളിപ്പെടുത്തല്‍. ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇതാദ്യമായിട്ടാണ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് കേസില്‍ പ്രതികരിക്കുന്നത്.
സിബി മാത്യൂസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. ചാരക്കേസ് നടക്കുമ്പോള്‍ നമ്പി നാരായണന്‍ കുര്യന്‍ കളത്തില്‍ എന്ന റെയില്‍വേ കോണ്‍ട്രാക്ടറുടെ പേരിലുള്ള ലാന്റ്‌ഫോണ്‍ സ്വന്തം വീട്ടില്‍ ഉപയോഗിച്ചെന്നും 1994 ല്‍ അന്ന് 44,498 രൂപയുടെ ബില്ലു വന്നതായും സിബിമാത്യൂസ് പറയുന്നു. മറിയം റഷീദ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ 1994 നവംബര്‍ 1 ന് നമ്പി നാരായണന്‍ സ്വയം വിരമിക്കലിന് തിടുക്കപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചത് എന്തിനാണെന്നും ചോദിച്ചു. ഐഎസ്ഡി കോളുകളായിരുന്നു ഇതില്‍ അധികവും. എന്തിനാണ് അതീവ ഉത്തരവാദിത്വമുള്ള ഒരു ഉദ്യോഗസ്ഥന്‍ ഇത്രയും ഭീമമായ ഫോണ്‍ബില്ലില്‍ ഫോണ്‍ വിളി നടത്തിയതെന്നും സിബിമാത്യൂസ് ചോദിക്കുന്നു.
നമ്പി നാരായണന്റെ ഫോണ്‍ബില്ലുകള്‍ പോലീസിന്റെ കയ്യിലുണ്ടായിരുന്നു എന്നാല്‍ ഈ തരത്തിലുള്ള സംശയം സിബിഐ അന്വേഷണത്തില്‍ ഉപയോഗപ്പെടുത്തിയില്ല. അമേരിക്കന്‍ ചാര സംഘടനയുടെ ഗൂഡാലോചന എന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ സിബിഐ അന്വേഷിച്ചിട്ടും എന്തുകൊണ്ടാണ് ഇക്കാര്യം കണ്ടെത്താന്‍ കഴിയാതെ പോയതെന്നും സിബിമാത്യൂസ് ചോദിക്കുന്നു. സംസ്ഥാന പോലീസും കേന്ദ്ര ഇന്റലിജന്റ്‌സും ചേര്‍ന്ന് നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമായിരുന്നു അറസ്റ്റ്. അക്കാര്യത്തില്‍ ഒരാളെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നും സിബി മാത്യൂസ് പറഞ്ഞു.
from mangalam.com https://ift.tt/2zDXMzu
via IFTTT
No comments:
Post a Comment