ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ചരിത്രവിധി വന്നതോടെ ഹര്‍ജ്ജിക്കാര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം. വിധി സ്വാഗതം ചെയ്ത ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി വൈകാതെതന്നെ ശബരിമല സന്ദര്‍ശിക്കുമെന്നും പറഞ്ഞപ്പോള്‍ ഹര്‍ജി നല്‍കിയത് തെറ്റിപ്പോയെന്നാണ് മറ്റൊരു ഹര്‍ജ്ജിക്കാരിയുടെ പ്രതികരണം.
2006 ജൂലൈയിലാണ് ഇന്ത്യന്‍ യങ്ങ് ലോയേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ഭക്തി പര്‍സേജയും പ്രേരണകുമാരിയും സുപ്രീം കോടതിയെ സമീപിച്ചത്. സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പോരാട്ടം തുടങ്ങിയത്.
ഭക്തി പര്‍സേജയാണ് സ്വാഗതം ചെയ്ത് ക്ഷേത്രത്തില്‍ പോകുമെന്ന് പറഞ്ഞത്. അതേസമയം, ചെയ്തത് തെറ്റാണെന്ന് മനസ്ഥാപം തോന്നിയതാകട്ടെ പ്രേരണകുമാരിക്കും.
പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്നായിരുന്നു സുപ്രീം കോടതി വിധി. 10നും 50നും പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം വിലക്കുന്നതു ഭരണഘടനപ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ശാരീരികവും ജൈവികവുമായ പ്രത്യേകതകള്‍ വിവേചനത്തിനു കാരണമാകരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചു. വിധി രാജ്യത്തെ എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
from mangalam.com https://ift.tt/2R7m2kd
via IFTTT
No comments:
Post a Comment