മുംബൈ : പെരുന്നാളിന് ഭക്ഷണം കഴിക്കാനായി വിളിച്ചു വരുത്തിയ യുവതിയെ യുവാവ് രണ്ടുമാസത്തോളം പൂട്ടിയിട്ട് പീഡിപ്പിച്ചു. എഞ്ചിനീയറായ യുവതിയുടെ പരാതിയില്‍ മുംബൈ വെസ്റ്റ് അന്ധേരിയിലെ താമസക്കാരനായ സയ്യിദ് അമീര്‍ ഹുനൈസെ പോലീസ് അറസ്റ്റു ചെയ്തു.
യുവതിയും യുവാവും തമ്മില്‍ ഫേസ്ബുക്കിലൂടെയാണ് പരിചയത്തിലായത്. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ചെറിയപെരുന്നാള്‍ ദിവസം രാത്രി യുവാവ് ഭക്ഷണത്തിന് ക്ഷണിച്ചപ്പോള്‍ യുവതി അയാളുടെ വീട്ടില്‍ എത്തിയത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ യുവതി മയങ്ങി വീഴുകയായിരുന്നു. ഭക്ഷണത്തില്‍ മയക്കു മരുന്ന് കലര്‍ത്തിയിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവാവ് അതുകാണിച്ച് ഭീഷണിപ്പെടുത്തി വിവാഹഭ്യര്‍ത്ഥന നടത്തി. എന്നാല്‍, ഇതിന് വഴങ്ങാതിരുന്നതോടെ യുവതിയെ അപ്പാര്‍ട്ടുമെന്റില്‍ പൂട്ടിയിടുകയും തുടര്‍ന്ന് പല ദിവസങ്ങളിലായി പീഡിപ്പിക്കുകയുമായിരുന്നു.
ഇതിനിടെ, അപ്പാര്‍ട്ടുമെന്റില്‍ എത്തിയ സയ്യിദിന്റെ മാതാവ് യുവതിയ്ക്ക് രക്ഷപെടാനുള്ള വഴിയൊരുക്കി. അങ്ങനെ യുവാവിന്റെ പിടിയില്‍ നിന്നും രക്ഷപെട്ട യുവതി ബന്ധുവീട്ടില്‍ എത്തുകയും സംഭവം വിവരിക്കുകയുമായിരുന്നു. തടവിലാക്കിയ സമയത്ത് യുവതിയുടെ എടിഎം കാര്‍ഡുകള്‍ കൈക്കലാക്കിയ സയ്യിദ് 40,000 രൂപ തട്ടിയെടുത്തതായും ആരോപണമുണ്ട്.
from mangalam.com https://ift.tt/2CqefdY
via IFTTT
No comments:
Post a Comment