കൊച്ചി: ഷോര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ വനിത നേതാവിന്റെ ലൈംഗിക ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന സി.പി.എം നിലപാടിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. മാത്രമല്ല ബിഷപ്പിനെതിരെയുള്ള കന്യാസ്ത്രീയുടെ ലൈംഗികാരോപണം സഭ അന്വേഷിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിക്കുന്നു.
ഞളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളും. ഇനി മറ്റു മതസ്തരുടെ കാര്യം അവരുടെ ആള്‍ക്കാരും നോക്കിക്കൊള്ളും. പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടി നോക്കിക്കൊള്ളും. ഇതുമൂലം ഖജനാവിനുള്ള ലാഭം നോക്കൂവെന്നും ജോയ് മാത്യൂ പരിഹസിക്കുന്നു. ജീവിതം ഒരു കട്ടപ്പൊക എന്ന തലക്കെട്ടോടെ എഴുതി ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം സി.പി.എം നിലപാടിനെ വിമര്‍ശിക്കുന്നത്.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
ജീവിതം ഒരു കട്ടപ്പൊക
ഇതുതന്നെയാണ് ഞങ്ങള്‍ ക്രിസ്ത്യാനികളും പറയുന്നത്
ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും
കന്യാസ്ത്രീകളുടെയും
കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളും.
ഇനി മറ്റു മതസ്തരുടെ കാര്യം അവരുടെ ആള്‍ക്കാരും നോക്കിക്കൊള്ളും
സമുദായങ്ങളുടെ കാര്യം അതാത് സമുദായങ്ങള്‍ നോക്കിക്കൊള്ളും
പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടി നോക്കിക്കൊള്ളും
ഇതുമൂലം ഖജനാവിനുള്ള ലാഭം നോക്കൂ.
പോലീസ്, വക്കീല്‍, ജൂഡിഷ്യറി .........
ഇതിനുപുറമെ കേസുകള്‍ കെട്ടിക്കിടക്കുകയുമില്ല
ചിലപ്പോ കമ്മ്യൂണിസം ഇങ്ങിനെയൊക്കെയായിരിക്കുമോ
സംഭവിക്കുക?
എന്റെ സംശയം അതല്ല ,
മേല്‍പ്പറഞ്ഞ സംഘസമുദായപാര്‍ട്ടി മതത്തിലൊന്നും പെടാത്തവരുടെ കാര്യം ?
കട്ടപ്പൊക തന്നെ അല്ലെ.
from mangalam.com https://ift.tt/2NjnXD3
via IFTTT
No comments:
Post a Comment