പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ പരാതി സ്ത്രീ വിഷയമായതിനാല്‍ കണിശമായ നടപടിയുണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ഇതേക്കുറിച്ച് പഠിച്ച ശേഷം മാത്രമെ നടപടി സ്വീകരിക്കാന്‍ സാധിക്കു എന്നും വിഎസ് പാലക്കാട്ട് വച്ച് മാധ്യമങ്ങളോട് വ്യക്തമാക്കി.
എന്നാല്‍, വിഷയത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതികരിക്കാന്‍ തയ്യാറായില്ല. വിഷയത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ല എന്തു പറഞ്ഞാലും ഇപ്പോള്‍ വിവാദമാകും ശൈലജ തിരുവനന്തപുരത്ത് ഒരു മാധ്യമത്തോട് വ്യക്തമാക്കി.
ഡിവൈഎഫ്‌ഐ ജില്ലാ നേതാവായ യുവതിയാണ് ശശിക്കെതിരെ സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്.
from mangalam.com https://ift.tt/2wOVg7z
via IFTTT
No comments:
Post a Comment