മനാമ: കുടുംബാംഗങ്ങളുമായി വീഡിയോ കോളില്‍ സംസാരിക്കവെ പ്രവാസി യുവാവ് ജിവനൊടുക്കി. ബഹ്‌റൈനിലുള്ള തെലങ്കാന സ്വദേശിയാണ് കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിനിടെ ആത്മഹത്യ ചെയ്തത്. ചെന്നമേനി സതീഷ് (26) ആണ് കുടുംബാംഗങ്ങള്‍ കാണ്‍കെ തൂങ്ങി മരിച്ചത്.
ആഗസ്റ്റ് 31ന് ഉച്ചകഴിഞ്ഞാണ് സംഭവം. സതീഷ് ജുഫയറിലെ താമസസ്ഥലത്ത് ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. നാട്ടില്‍ നിന്നും ബന്ധുക്കള്‍ നല്‍കിയ വിവരം പ്രകാരം സുഹൃത്തുക്കള്‍ പോലീസുമായി എത്തി പരിശോധിച്ചപ്പോള്‍ ഫാനില്‍ തൂങ്ങിയ സതീഷിന്റെ മൃതദേഹമാണ് കണ്ടത്. മൃതദേഹം ഉടന്‍തന്നെ സല്‍മാനിയാ ആശുപത്രിയിലേക്ക് മാറ്റി.
വീഡിയോ കോളിലൂടെ ഭാര്യയും മക്കളും അമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കവെയാണ് സനീഷ് ജീവനൊടുക്കിയത്. സതീഷ് പെട്ടെന്ന് ക്ഷുഭിതനാവുകയും ജീവിതം അവസാനിപ്പിക്കുകയുമായിരുന്നു. വീഡിയോ കോളിലൂടെ കുടുംബാംഗങ്ങള്‍ കണ്ടു നില്‍ക്കവെയാണ് സംഭവം. ഇവര്‍ ഉടന്‍ തന്നെ സുഹൃത്തക്കളെ വിവരം അറിയിച്ചെങ്കിലും സുഹൃത്തുക്കള്‍ എത്തുമ്പോള്‍ സനീഷിന്റെ മരണം സംഭവിച്ചിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയയ്ക്കും.
from mangalam.com https://ift.tt/2CoCnNX
via IFTTT
No comments:
Post a Comment