മനുഷ്യകുലത്തിലെ ആദ്യ ജര്‍ണലിസ്റ്റ് നാരദന്‍ ; ഛത്തീസ് ഗഡിലെ സര്‍ക്കാരിന്റെ സര്‍വകലാശാലയില്‍ അടുത്തത് ഹനുമാനെക്കുറിച്ച് അന്താരാഷ്ട്ര സെമിനാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 6, 2018

മനുഷ്യകുലത്തിലെ ആദ്യ ജര്‍ണലിസ്റ്റ് നാരദന്‍ ; ഛത്തീസ് ഗഡിലെ സര്‍ക്കാരിന്റെ സര്‍വകലാശാലയില്‍ അടുത്തത് ഹനുമാനെക്കുറിച്ച് അന്താരാഷ്ട്ര സെമിനാര്‍

ന്യൂഡല്‍ഹി: മനുഷ്യകുലത്തിലെ ആദ്യ ജര്‍ണലിസ്റ്റ് എന്ന രീതിയില്‍ നാരദ മഹര്‍ഷിയെക്കുറിച്ച് ഗവേഷണ സെമിനാര്‍ സംഘടിപ്പിച്ചതിന് പിന്നാലെ ഛത്തീസ് ഗഡില്‍ ഹനുമാനെക്കുറിച്ചും അന്താരാഷ്ട്ര ഗവേഷണ സെമിനാര്‍. ഛത്തീസ് ഗഡില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സര്‍വകലാശാലയാണ് ഹനുമാനെക്കുറിച്ച് അന്താരാഷ്ട്ര ഗവേഷണ സെമിനാര്‍ സംഘടിപ്പിക്കുന്നത്. ''ഹനുമാന്റെ ജീവിതരീതികളും ഹനുമാന്റെ ആധുനികവും പുരാതനവുമായ രൂപവും'' എന്ന ആശയത്തില്‍ ലോകത്തുടനീളമുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നുമായിരുന്നു സര്‍വകലാശാല പേപ്പറുകള്‍ ക്ഷണിച്ചത്.

റായ്പൂരിലെ കുശഭാവു താക്കറേ ജര്‍ണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍ യൂണിവേഴ്‌സിറ്റി സെപ്തംബര്‍ 7,8 തീയതികളിലാണ് സെമിനാര്‍ നടത്തുന്നത് '' ഹനുമാനും ആഗോള സംസ്‌ക്കാരത്തിലെ ആത്മീയ വിനിമയങ്ങളും ; ചരിത്രം, പാരമ്പര്യം, വൈവിദ്ധ്യങ്ങള്‍'' എന്ന വിഷയത്തിലാണ് സെമിനാര്‍. പക്ഷേ ഇതൊരു സര്‍വകലാശാല പരിപാടിയല്ലെന്നാണ് വൈസ് ചാന്‍സലര്‍ എംഎസ് പാര്‍മര്‍ പറയുന്നത്. യുപി സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വിഭാഗത്തിന്റെ പങ്കാളിത്തത്തോടെ അയോദ്ധ്യാ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ സാംസ്‌ക്കാരിക വിഭാഗമാണ് പരിപാടി നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു.

പുറത്ത് നിന്നുപോലും പങ്കെടുക്കുന്നവര്‍ ഉണ്ടെന്നും ഇതുവരെ വിവിധ രാജ്യങ്ങളില്‍ നിന്നുമായി 60 പേപ്പറുകള്‍ വന്നിട്ടുണ്ടെന്നും പാര്‍മര്‍ പറയുന്നു. അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ പുതിയതല്ല. നേരത്തേ വിഷ്ണുഭക്തനായ ഹിന്ദു ദേവനായി പരിഗണിക്കുന്ന നാരദരുടെ സവിശേഷതകള്‍ ഭോപ്പാല്‍ ആസ്ഥാനമായ മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ ജര്‍ണലിസം യൂണിവേഴ്‌സിറ്റി സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നു. വാര്‍ത്തകള്‍ എളുപ്പം അറിയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലെ കലയുടെ തമ്പുരാനായ നാരദരെ ആദ്യ ജര്‍ണലിസ്റ്റ് എന്നാണ് സര്‍വ്വകലാശാല വിലയിരുത്തിയത്.

അതേസമയം പൊതുജനങ്ങളും പണം പാഴാക്കിക്കളയുന്ന പരിപാടിയെന്നാണ് കോണ്‍ഗ്രസ് ഈ പരിപാടിയെ പറയുന്നത്. ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും വിദ്യാഭ്യാസത്തെ പോലും കാവി വല്‍ക്കരിക്കുകയാണെന്നുമാണ് പ്രതിപക്ഷം കോണ്‍ഗ്രസ് ആരോപിക്കുന്നത്. മതം പ്രചരിപ്പിക്കാന്‍ പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ ഹനുമാന്‍ വെറും ഹിന്ദു ദേവന്‍ മാത്രമല്ലെന്നും ഇന്ത്യാ സാംസ്‌ക്കാരികതയുടെ ഭാഗമാണെന്നും ബിജെപി നേതാക്കള്‍ പറയുന്നു. അതേസമയം ഇത് ഏതെങ്കിലും മതത്തെ തള്ളിപ്പറയലല്ലെന്നും അജ്ഞത പ്രചരിപ്പിക്കലാണെന്നും കോണ്‍ഗ്രസ് പറയുന്നു.



from mangalam.com https://ift.tt/2NSFDCE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages