ന്യൂഡല്‍ഹി: പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിച്ചാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തമാകുമെന്ന് സൈനീക മേധാവി ബിപിന്‍ റാവത്. അതിര്‍ത്തികടന്നുള്ള ഭീകരാക്രമണം അവസാനിപ്പിച്ചാല്‍ ഇന്ത്യന്‍ പട്ടാളം നീരജ് ചോപ്രയെപ്പോലെ പെരുമാറുമെന്നും റാവത്ത് പറഞ്ഞു. ബുധനാഴ്ച ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റാവത്.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ താരമാണ് നീരജ് ചോപ്ര. ഇതേ ഇനത്തില്‍ വെങ്കലം നേടിയ പാകിസ്താന്‍ താരത്തിന് ഹസ്തദാനം ചെയ്തിരുന്നത് സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സൈനീകമേധാവി.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഏതെങ്കിലും വിധത്തിലുള്ള സ്‌പോര്‍ട്‌സ്മാന്‍ഷിപ് പ്രകടിപ്പിക്കുമോ എന്ന ചോദ്യത്തിന് ആദ്യ നീക്കം പാകിസ്താന്റെ ഭാഗത്തുനിന്നുമുണ്ടാകട്ടെയെന്നും മറുപടി പറയുകയായിരുന്നു.
from mangalam.com https://ift.tt/2wKQgAU
via IFTTT
No comments:
Post a Comment