ന്യൂഡൽഹി: ഉഭയസമ്മത പ്രകാരമുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി കുറ്റകൃത്യമല്ലെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ചീഫ് ജസ്റ്റ്സ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് വിധി പ്രസ്താവം വായിച്ചത്. ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര, ആർ എഫ് നരിമാൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. യോജിച്ചുള്ള വിധിയാണെന്ന് വിധി പ്രസ്താവം വായിക്കവേ ദീപക് മിശ്ര പറഞ്ഞു. നിലവിൽ 1861ലെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം സ്വവർഗരതി പത്തുവർഷം നരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഉഭയസമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് 2009ൽ ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ 2013ൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഈ വിധി റദ്ദാക്കി. ജസ്റ്റിസ് ജി എസ് സിങ്വി, ജസ്റ്റിസ് എസ് ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഡൽഹി ഹൈക്കോടതിയുടെ വിധി റദ്ദാക്കിയത്. തുടർന്ന് 2016ൽ നർത്തകൻ എൻ എസ് ജോഹർ, മാധ്യമപ്രവർത്തകൻ സുനിൽ മെഹ്റ, റിതു ഡാൽമിയ, അമൻ നാഥ്, അയേഷ കപൂർ തുടങ്ങിയവർ 377-ാം വകുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജൂലായ് പതിനേഴിനാണ് ഹർജികളിലെ വാദം പൂർത്തിയായത്. നാലുദിവസമായിരുന്നു വാദം നീണ്ടുനിന്നത്. തുടർന്ന് വിധി പ്രസ്താവിക്കുന്നതിനു മാറ്റിവയ്ക്കുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2MU4ZDG
via
IFTTT
No comments:
Post a Comment