ചരിത്രനേട്ടവുമായി ജപ്പാൻ; ഛിന്നഗ്രഹത്തിൽ ആദ്യമായി രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

ചരിത്രനേട്ടവുമായി ജപ്പാൻ; ഛിന്നഗ്രഹത്തിൽ ആദ്യമായി രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി

ടോക്യോ: ഛിന്നഗ്രഹത്തിൽ (asteroid) ആളില്ലാത്ത രണ്ട്‌ പര്യവേക്ഷണ വാഹനങ്ങളിറക്കി ചരിത്രനേട്ടവുമായി ജാപ്പനീസ് സ്പേസ് ഏജൻസി. ‘ഹയാബൂസ 2’ എന്ന ബഹിരാകാശപേടകമാണ് മിനർവ-ടൂ 1 എന്ന പേരിലുള്ള പര്യവേക്ഷണ വാഹനങ്ങൾ വിജയകരമായി ഛിന്നഗ്രഹത്തിൽ ഇറക്കിയത്. ഭൂമിയോടുചേർന്നുള്ള റയുഗു(ryugu) എന്ന ഛിന്നഗ്രഹത്തിലേക്കുള്ള ഹയാബൂസയുടെ പ്രയാണം വ്യാഴാഴ്ചയാണ് ആരംഭിച്ചത്. രണ്ടുവാഹനങ്ങളും പ്രവർത്തിച്ചുതുടങ്ങിയതായും അവ ചിത്രങ്ങളും വിവരങ്ങളും അയയ്ക്കുന്നുണ്ടെന്നും ജാപ്പനീസ് ഏറോസ്പേസ് എക്സ്‌പ്ലോറേഷൻ ഏജൻസി പത്രക്കുറിപ്പിലൂടെ അറിയിച്ചു.വാഹനത്തിലെ പ്രത്യേകം രൂപകല്പനചെയ്ത നാലു ക്യാമറകൾ ഛിന്നഗ്രഹത്തിന്റെ പ്രതലത്തിന്റെ ത്രിമാനചിത്രങ്ങൾ പകർത്തും. ഗ്രഹത്തിൽനിന്ന് വിവിധ സാമ്പിളുകൾ ശേഖരിച്ചശേഷം ഡിസംബർ 2019-ഓടെ തിരികെ ഭൂമിയിലെത്തും. വിജയകരമായാൽ ഛിന്നഗ്രഹത്തിൽനിന്ന് സാമ്പിൾ ശേഖരിച്ച് മടങ്ങിയെത്തുന്ന ആദ്യ ദൗത്യമെന്ന വിശേഷണവും ജപ്പാന് സ്വന്തമാകും.ആഴത്തിലുള്ള ബഹിരാകാശ പര്യവേക്ഷണത്തിലെ വലിയ നേട്ടമാണ് ജപ്പാൻ സ്വന്തമാക്കിയതെന്ന് സ്പേസ് ഏജൻസി വക്താവ് തകാഷി കുബോട്ട പ്രതികരിച്ചു. സൗരോർജത്തിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ടുള്ള വിലപ്പെട്ട വിവരങ്ങൾ മിനർവയുടെ പര്യവേക്ഷണത്തിലൂടെ ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. ഒക്ടോബർ ആദ്യം മൂന്നാമതൊരു പര്യവേക്ഷണ വാഹനംകൂടി റയുഗുവിലേക്ക് അയയ്ക്കുമെന്നും ഏജൻസി അറിയിച്ചു.വജ്രത്തിന്റെ രൂപത്തിലുള്ള, ഒരുകിലോമീറ്റർ വീതിയുള്ള ഈ ഛിന്നഗ്രഹത്തിൽ വലിയ അളവിൽ ജലവും ജൈവഘടകങ്ങളും ഉണ്ടെന്നുകരുതുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2O1ysvo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages