ചെല്‍സിക്ക് സമനില; ആഴ്‌സണലിന് നാലാം വിജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

ചെല്‍സിക്ക് സമനില; ആഴ്‌സണലിന് നാലാം വിജയം

ലണ്ടൻ: മുൻചാമ്പ്യന്മാരായ ചെൽസിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണിലെ ആദ്യ സമനില. ഞായറാഴ്ച ചെൽസിയെ വെസ്റ്റ്ഹാം ഗോൾരഹിത സമനിലയിൽ പിടിച്ചു. പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ടോട്ടനം (2-1) ബ്രൈട്ടനെ തോൽപ്പിച്ചു. ഹാരി കെയ്ൻ (42), എറിക് ലമേല (76) എന്നിവരുടെ വകയായിരുന്നു ടോട്ടനത്തിന്റെ ഗോളുകൾ. ആന്റണി നോക്കാർട്ട് (90) ബ്രൈട്ടണിനായി ലക്ഷ്യം കണ്ടു. ആറു മത്സരങ്ങളിൽ 16 പോയന്റുമായി ലീഗിൽ മൂന്നാമതാണ് ചെൽസി. 12 പോയന്റുമായി ടോട്ടനം അഞ്ചാമതാണ്. അതേസമയം ആഴ്സണൽ തുടർച്ചയായ നാലാം ജയം നേടി. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ആഴ്സണൽ തോറ്റിരുന്നു. എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ എവർട്ടനെ എതിരില്ലാത്ത രണ്ട് ഗോളിന് ആഴ്സണൽ പരാജയപ്പെടുത്തുകയായിരുന്നു. തുടക്കം മുതൽ ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ രണ്ടാം പകുതിയിൽ മൂന്ന് മിനിറ്റിനിടെ പിറന്ന രണ്ട് ഗോളുകളാണ് ആഴ്സണലിന് വിജയം സമ്മാനിച്ചത്. 56-ാം മിനിറ്റിൽ ഗംഭീര ഫിനിഷിലൂടെ ലകാസെറ്റ് ആഴ്സണലിന് ലീഡ് നൽകിയത്. മൂന്ന് മിനിറ്റിനുള്ളിൽ ഒബാമയങ്ങിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. നിലവിൽ12 പോയന്റുമായി ആഴ്സണൽ ആറാം സ്ഥാനത്താണ്. Content Highlights: EPL 2018 Arsenal Chelsea Football


from mathrubhumi.latestnews.rssfeed https://ift.tt/2xAnJ1p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages