ദുബായ്:ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരേ ഇന്ത്യയ്ക്ക് ഒൻപതുവിക്കറ്റ് ജയം. ക്യാപ്റ്റൻ രോഹിത് ശർമ(111*)യും ശിഖർ ധവാ(114)നും നേടിയ തകർപ്പൻ സെഞ്ചുറികളുടെ സഹായത്താലാണ് ജയം. സ്കോർ: പാകിസ്താൻ 50 ഒാവറിൽ ഏഴിന് 237. ഇന്ത്യ ഒന്നിന് 238(39.3 ഒാവറിൽ). 100 പന്തിൽ 16 ഫോറും രണ്ട് സിക്സുമടക്കം 114 റൺസടിച്ച ശിഖർ ധവാൻ റൺഔട്ടാകുകയായിരുന്നു. 119 പന്തിൽ ഏഴും ഫോറും നാലു സിക്സുമടക്കം 111 റൺസാണ് രോഹിത് ശർമ്മ നേടിയത്. 12 റൺസുമായി അമ്പാട്ടി റായിഡു പുറത്താകാതെ നിന്നു. ഇതോടെ സൂപ്പർ ഫോറിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഫൈനലിലെത്തി. ചൊവ്വാഴ്ച്ച അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത സൂപ്പർ ഫോർ മത്സരം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 50 ഓവറിൽ നേടിയത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 237 റൺസാണ്. 90 പന്തിൽ നിന്ന് 78 റൺസ് നേടിയ ഷുഐബ് മാലിക്കാണ് പാകിസ്താന്റെ ടോപ് സ്കോറർ. മൂന്ന് വിക്കറ്റിന് 58 റൺസെന്ന നിലയിലായിരുന്ന പാകിസ്താനെ നാലാം വിക്കറ്റിൽ ഷുഐബ് മാലിക്കും സർഫറാസ് അഹമ്മദും ചേർന്ന് കര കയറ്റുകയായിരുന്നു. 107 റൺസ് കൂട്ടിച്ചേർത്ത ഈ കൂട്ടുകെട്ട് കുൽദീപ് യാദവാണ് പൊളിച്ചത്. 66 പന്തിൽ 44 റൺസെടുത്ത സർഫറാസിനെ കുൽദീപ്, രോഹിത് ശർമ്മയുടെ കൈയിലെത്തിച്ചു. 44-ാം ഓവറിൽ ഷുഐബ് മാലിക്കിനെ ബുംറയും പുറത്താക്കി. പിന്നീട് അവസാന ഓവറുകളിൽ പാകിസ്താനെ ഇന്ത്യ പിടിച്ചുകെട്ടി. അവസാന ആറു ഓവറിൽ 34 റൺസാണ് പാകിസ്താൻ നേടിയത്. ഇതിനിടയിൽ ആസിഫ് അലി (30), ശതാബ് ഖാൻ (10) എന്നിവരുടെ വിക്കറ്റും നഷ്ടമായി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് 24 റൺസിനിടയിൽ ഓപ്പണർ ഇമാമുൽ ഹഖിനെ നഷ്ടമായി. 10 റൺസായിരുന്നു ഇമാമിന്റെ സംഭാവന. ഫഖർ സമാൻ 31 റൺസിന് പുറത്തായപ്പോൾ ഒമ്പത് റൺസാണ് ബാബർ അസം എടുത്തത്. ഇന്ത്യയ്ക്കുവേണ്ടി ചാഹലും കുൽദീപ് യാദവും ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബാബർ അസം റണ്ണൗട്ടാവുകയായിരുന്നു. ടീം: India: 1 Shikhar Dhawan, 2 Rohit Sharma (capt), 3 Ambati Rayudu, 4 MS Dhoni (wk), 5 Dinesh Karthik, 6 Kedhar Jadhav, 7 Ravindra Jadeja, 8 Bhuvneshwar Kumar, 9 Kuldeep Yadav, 10 Yuzvendra Chahal, 11 Jasprit Bumrah Pakistan: 1 Fakhar Zaman, 2 Imam-ul-Haq, 3 Babar Azam, 4 Shoaib Malik, 5 Sarfraz Ahmed (capt & wk), 6 Asif Ali, 7 Shadab Khan, 8 Mohammad Nawaz, 9 Shaheen Afridi, 10 Hasan Ali, 11 Mohammad Amir
from mathrubhumi.latestnews.rssfeed https://ift.tt/2DmrT23
via
IFTTT
No comments:
Post a Comment