കാറിനും ഫോണിനും ഇറക്കുമതി നിയന്തണമേര്‍പ്പെടുത്താന്‍ പാകിസ്താൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

കാറിനും ഫോണിനും ഇറക്കുമതി നിയന്തണമേര്‍പ്പെടുത്താന്‍ പാകിസ്താൻ

ഇസ്ലാമാബാദ്:ആഡംബര കാറുകൾ, സ്മാർട്ട് ഫോണുകൾ, പാൽക്കട്ടിഎന്നിവയുൾപ്പെടെയുള്ള സാധനങ്ങളുടെഇറക്കുമതി നിരോധിക്കാൻ പാക് സാമ്പത്തിക ഉപദേഷ്ടാക്കൾ സർക്കാരിനോട് നിർദേശിച്ചു. ഇറക്കുമതി നിയന്ത്രണങ്ങളിലൂടെ അന്താരാഷ്ട്ര നാണ്യനിധിയിൽ (ഐ.എം.എഫ്) നിന്ന് കൂടുതൽസാമ്പത്തിക സഹായങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് രാജ്യത്തെ ഒഴിവാക്കാനാകുമെന്നാണ് സാമ്പത്തിക ഉപദേഷ്ടാക്കളുടെ പ്രതീക്ഷ. കയറ്റുമതി കുറഞ്ഞതും ഇറക്കുമതി കൂടിയതിന്റെയും ഫലമായി പാക് സമ്പദ്വ്യവസ്ഥയിൽ ഡോളറിന്റെ ലഭ്യതക്കുറവ് പ്രകടമാണ്. ഇതിന്റെ ഫലമായി കുറഞ്ഞുവരുന്ന വിദേശ കറൻസി റിസർവിൽ സാമ്പത്തിക ഉപദേഷ്ടാക്കൾ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. 1980ന് ശേഷം 14 തവണ പാകിസ്താൻ ഐ.എം.എഫിന്റെ സഹായങ്ങൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ അന്താരാഷ്ട്ര ഏജൻസികളെ എല്ലായ്പോഴും ആശ്രയിക്കുന്നതിനെ എതിർത്തുകൊണ്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാർട്ടിയും രംഗത്ത് വന്നിരുന്നു. ഇറക്കുമതി കുറയ്ക്കുന്നതിലൂടെ സാമ്പത്തിക ചെലവുകൾക്ക് വലിയൊരു അളവോളം കുറവ് വരുത്താനാകുമെന്ന് പുതുതായി രൂപം കൊടുത്ത സാമ്പത്തിക ഉപദേശക സമിതി അംഗം അഷ്ഫാഖ് ഹസൻ ഖാൻ പറയുന്നു. ആഡംബര കാറുകൾ, സ്മാർട്ട് ഫോണുകൾ, പാൽക്കട്ടിഎന്നിവയുടെ ഇറക്കുമതി ഒരുവർഷത്തേക്ക് നിരോധിക്കുന്നതിലൂടെ നാല് മുതൽ അഞ്ച് ബില്യൺ ഡോളർ വരെ രാജ്യത്തിന് ലാഭിക്കാനാകും. കയറ്റുമതിയിൽ വർധന വരുത്തുന്നതോടെ രണ്ട് ബില്യൺ ഡോളർ അധിക വരുമാനവും പ്രതീക്ഷിക്കുന്നതായി ഹസൻ ഖാൻ പറഞ്ഞു. Content Highlights:Ban on Cheese, Smartphones? Imran Khan Mulls Out-of-the-Box Ideas to Avoid IMF Bailout


from mathrubhumi.latestnews.rssfeed https://ift.tt/2CLZZN0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages