ഈ മനുഷ്യനെതിരേ കേസ് എടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലേ- പി.സിക്കെതിരേ രവീണ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

ഈ മനുഷ്യനെതിരേ കേസ് എടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലേ- പി.സിക്കെതിരേ രവീണ

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രിയെ അധിക്ഷേപ പി.സി ജോർജ് എം.എൽ.എയ്ക്കെതിരെ ബോളിവുഡ് താരം രവീണ ടണ്ടൻ. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും വനിതകമ്മീഷൻ ഇടപെടണമെന്നും രവീണ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേ ജോർജ് നടത്തിയ പരാമർശങ്ങൾ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ജോർജിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിതകമ്മീഷൻ രംഗത്ത് വന്നിട്ടുണ്ട്. പി.സി ജോർജ് മുഴുവൻ നിയമസഭാ സാമാജികർക്കും അപമാനമാണെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖശർമ പറഞ്ഞു. അസഭ്യ വർഷം നടത്തുന്നതിൽ എം.എൽ.എ മിടുക്കനാണെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കോട്ടയത്തു നടത്തിയ വാർത്താ സമ്മേളനത്തിലും കന്യാസ്ത്രീക്കു നേരെ ജോർജ് അധിക്ഷേകരമായ പരാമർശങ്ങൾ നടത്തി.


from mathrubhumi.latestnews.rssfeed https://ift.tt/2QiXiVO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages