ഇനി തിരഞ്ഞെടുപ്പ് രംഗത്തേക്കില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

ഇനി തിരഞ്ഞെടുപ്പ് രംഗത്തേക്കില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍

ഹൈദരാബാദ്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ ആർക്ക് വേണ്ടിയും പ്രവർത്തിക്കില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ദൻ പ്രശാന്ത് കിഷോർ. താൻ നേതാക്കന്മാർക്കിടയിൽ ആവശ്യത്തിന് പ്രവർത്തിച്ചുവെന്നും ഇനി താഴേക്കിടയിലെ ജനങ്ങൾക്കിടയിലേക്ക് തിരിച്ചുപോകണമെന്നും പ്രശാന്ത് വ്യക്തമാക്കി. താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാർത്തകൾ തെറ്റാണ്. രണ്ടു വർഷത്തോളമായിഈ തീരുമാനത്തെ കുറിച്ച് ചിന്തിക്കുന്നു. പക്ഷെ താൻ പോകുന്നതിന് മുൻപ് തന്റെ പ്രസ്ഥാനമായഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മറ്റിയെ സുരക്ഷിത കൈകളിൽ ഏൽപ്പിക്കണമെന്നും പ്രശാന്ത് വ്യക്തമാക്കി. പൊളിറ്റിക്കൽ ആക്ഷൻ കമ്മറ്റി അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. പക്ഷെ താൻ പ്രചാരണ രംഗത്ത് ഉണ്ടാവില്ല. ഗുജറാത്തിലോ ബീഹാറിലോ ഏറ്റവും താഴേക്കിടയിൽ പ്രവർത്തിക്കാനാണ് തനിക്ക് ആഗ്രഹം. വിവിധ രാഷ്ട്രീയ പാർട്ടികൾക്കായി പ്രവർത്തിച്ചതിലൂടെ താൻ വലിയ തുക കൈപ്പറ്റി എന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. എന്നെയോ പൊളിറ്റിക്കൽ ആക്ഷൻ കമ്മറ്റിയെയോ ആർക്കും വിലക്കെടുക്കാനാകില്ല. ഞങ്ങൾ ആർക്കെങ്കിലും വേണ്ടി പ്രവർത്തിക്കുന്നതിൽ സാമ്പത്തിക ഘടകങ്ങൾ കാരണമാകാറില്ല. മോദി ഞങ്ങളെ വിലക്കെടുക്കുകയല്ല ചെയ്തത്- ചോദ്യത്തിന് മറുപടിയായി പ്രശാന്ത് വ്യക്തമാക്കി. 2012ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിലും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ വിജയത്തിന്റെ സൂത്രധാരനായ പ്രശാന്ത് കിഷോർ പിന്നീട് ബിജെപി വിട്ടുപോയിരുന്നു. തുടർന്ന് ബിജെപിയുടെ എതിരാളികളായ ബീഹാറിലെ മഹാസഖ്യത്തിനുവേണ്ടിയും കോൺഗ്രസിനു വേണ്ടിയും അദ്ദേഹം രാഷ്ട്രീയ തന്ത്രങ്ങളൊരുക്കി. ബിജെപി അധ്യക്ഷൻ അമിത് ഷായുമായുള്ള അഭിപ്രായവ്യത്യാസമാണ് ബിജെപി വിടുന്നതിലേയ്ക്ക് നയിച്ചതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മോദിയെ വിജയിപ്പിക്കുന്നതിൽ നിർണായകമായ പല ക്യാമ്പെയിനുകളും പ്രശാന്തിന്റെ തലയിൽ വിരിഞ്ഞവയായിരുന്നു. ജനങ്ങളുമായി സംവദിക്കാനുള്ള ചായ് പെ ചർച്ച, 3ഡി റാലി തുടങ്ങിയ ക്യാമ്പെയിനുകളെല്ലാം പ്രശാന്തിന്റെ സിറ്റിസെൻസ് ഫോർ അക്കൗണ്ടബിൾ ഗവേർണൻസ് (സിഎജി) ആണ് ചെയ്തത്. സമാനമായ പ്രചാരണ പരിപാടികളാണ് ബീഹാർ തിരഞ്ഞെടുപ്പിലും ഫലം കണ്ടിരിക്കുന്നത്. നേതാക്കളുടെ വ്യക്തിപരമായ ബ്രാൻഡിങ്, രാഷ്ട്രീയ തന്ത്രങ്ങൾ ആവിഷ്കരിക്കൽ, പ്രചാരണം, രാഷ്ട്രീയ പ്രസംഗങ്ങൾ, മറ്റു തന്ത്രങ്ങൾ എന്നിവ കൂടാതെ സ്ഥാനാർഥി നിർണയത്തിലും പ്രശാന്ത് കിഷോർ നിർണായക പങ്കുവഹിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം സിഎജി പിരിച്ചുവിട്ടാണ് പ്രശാന്ത് ഐപിഎസി എന്ന പുതിയ സ്ഥാപനം ആരംഭിച്ചത്. ജനങ്ങളെ സ്വാധീനിക്കുന്ന മികച്ച പ്രചാരണ രീതികൾ അവലംബിക്കാനും വിഷയങ്ങൾ ആഴത്തിൽ പഠിച്ച് എതിരാളികൾ കൃത്യമായ മറുപടികൾ നൽകാനുമുള്ള കഴിവാണ് പ്രശാന്തിനെ പ്രചാരണ രംഗത്തെ താരമാക്കിയത്. നിരവധി ഐഐടി, ഐഐഎം ബിരുധദാരികൾ ഉൾപ്പെടുന്ന സംഘമാണ് പ്രശാന്തിന്റേത്. വോളണ്ടിയർമാരെ രംഗത്തിറക്കി ജനങ്ങളെ നേതാവിനോട് കൂടുതൽ അടുപ്പിക്കുന്ന എന്നതും പ്രശാന്തിന്റെ സംഘത്തിന്റെ രീതിയാണ്. ഐക്യരാഷ്ട്ര സംഘടനയിൽ ആരോഗ്യ വിദഗ്ധനായിരുന്ന പ്രശാന്ത് കിഷോർ 2011-ൽ അദ്ദേഹം ജോലി രാജിവെച്ച് ഇന്ത്യയിലേക്ക് മടങ്ങി. തുടർന്നാണ് മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ഏറ്റെടുത്തത്. content highlights:Prashant Kishore not to campaign for anyone in lok sabha polls


from mathrubhumi.latestnews.rssfeed https://ift.tt/2CES040
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages