ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യും

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക്വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന. ബിഷപ്പിനെതിരായി ശക്തമായ മൊഴികളും തെളിവുകളും ലഭിച്ചതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് അന്വേഷണ സംഘം കടക്കുന്നത്. കോട്ടയം എസ്പിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗം അന്തിമ നിഗമനങ്ങളിലേക്ക് എത്തിയിട്ടുണ്ട്. ബുധനാഴ്ച ചേരുന്ന യോഗത്തിൽ ഐജി വിജയ് സാക്കറെയെ ഇക്കാര്യങ്ങൾ അറിയിക്കും. വിളിച്ചുവരുത്തി ചോദ്യംചെയ്യാനുള്ള തീരുമാനം ഈ യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ചോദ്യം ചെയ്യലിൽ ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ തെറ്റായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുധ്യങ്ങളാണ് രണ്ടാംഘട്ട അന്വേഷണത്തിൽ പ്രധാനമായും പരിശോധിച്ചത്. ഒരു ധ്യാനകേന്ദ്രത്തിലെ വൈദികൻ നൽകിയ പിന്തുണയാണ് പീഡനത്തെ എതിർക്കാൻ ധൈര്യം പകർന്നതെന്ന് കന്യാസ്ത്രീ രണ്ടാംഘട്ടത്തിൽ അന്വേഷണ സംഘത്തിന് മൊഴിനൽകിയിരുന്നു. മഠത്തിൽനിന്ന് പുറത്താക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ, ധ്യാനകേന്ദ്രത്തിൽ അഭയം നൽകാമെന്ന് വൈദികൻ പറഞ്ഞതായും കന്യാസ്ത്രീ മൊഴിനൽകിയിട്ടുണ്ട്. പോലീസിൽ പരാതി നൽകുന്നതിന് മുമ്പുതന്നെ സഭാനേതൃത്വത്തിന് കന്യാസ്ത്രീ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷനുകളുടെ പരിശോധനയും രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായി നടന്നു. കേസിന്റെ ആദ്യഘട്ടത്തിൽ കന്യാസ്ത്രീയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാടിനടുത്തുള്ള മഠത്തിൽ എത്തിച്ചെന്ന് കാർ ഡ്രൈവറും മൊഴി നൽകി. മഠത്തിലെ രജിസ്റ്ററിൽ ബിഷപ്പ് എത്തിയതിന്റെ രേഖകളുമുണ്ട്. ബിഷപ്പ് മഠത്തിൽ ചെന്ന ദിവസം രജിസ്റ്റർ എഴുതിയ കന്യാസ്ത്രീയുടെ മൊഴിയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവർ പിന്നീട് സഭാവസ്ത്രം ഉപേക്ഷിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഭാഗത്തുനിന്ന് മോശം അനുഭവം ഉണ്ടായതുകൊണ്ടാണ് സഭാവസ്ത്രം ഉപേക്ഷിച്ചതെന്ന് മറ്റൊരു യുവതിയും മൊഴിനൽകിയിട്ടുണ്ട്. Content Highlights:jalandhar bishop franco mulakkal, sexual abuse case


from mathrubhumi.latestnews.rssfeed https://ift.tt/2M9PIJP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages