നിരോധിത ക്രാഷ്ഗാർഡുമായി പോലീസ് മേധാവിയുടെ ഔദ്യോഗികവാഹനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

നിരോധിത ക്രാഷ്ഗാർഡുമായി പോലീസ് മേധാവിയുടെ ഔദ്യോഗികവാഹനം

തിരുവനന്തപുരം: ഗതാഗത കമ്മിഷണർ നിരോധിച്ച ക്രാഷ്ഗാർഡും (ബുൾബാർ) പുറത്തേക്ക് തള്ളിയ ചവിട്ടുപടിയുമായി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഔദ്യോഗികവാഹനം.കാൽനട-ഇരുചക്രവാഹന യാത്രക്കാർക്ക് അപകടമുണ്ടാക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ക്രാഷ് ഗാർഡ് നിരോധിച്ചത്. വാഹനങ്ങളിൽനിന്ന് ഇത്‌ നീക്കം ചെയ്യാൻ ഗതാഗതകമ്മിഷണർ കെ. പദ്മകുമാർ ഉത്തരവിടുകയും ചെയ്തു. ക്രമക്കേടുകൾ കണ്ടെത്തിയാൽ വാഹന ഉടമയ്ക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്യും. ക്രാഷ് ഗാർഡ് നീക്കംചെയ്ത് വാഹനം പരിശോധനയ്ക്ക് ഹാജരാക്കിയില്ലെങ്കിൽ രജിസ്‌ട്രേഷൻ റദ്ദാക്കാം. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ ഒട്ടേറെ വാഹനങ്ങളിലെ ക്രാഷ് ഗാർഡുകൾ മോട്ടോർവാഹനവകുപ്പ് നീക്കം ചെയ്യിപ്പിച്ചിരുന്നു. ഇപ്പോഴും പരിശോധന നടക്കുന്നുണ്ട്. എന്നാൽ, പോലീസ് മേധാവി ഉൾപ്പെടെ ഒട്ടേറെ പ്രമുഖരുടെ വാഹനങ്ങളിൽ ക്രാഷ്ഗാർഡുകൾ ഉപയോഗത്തിലുണ്ട്.അപകടത്തിനിടയാക്കുംമോട്ടോർവാഹന രജിസ്‌ട്രേഷൻ വ്യവസ്ഥകൾ പ്രകാരം ക്രാഷ്ഗാർഡുകൾ ഉൾപ്പെടെയുള്ള അനുബന്ധഘടകങ്ങൾ വാഹനത്തിൽ ഘടിപ്പിക്കാൻ പാടില്ല. ക്രാഷ് ഗാർഡുള്ള വാഹനം ഇടിച്ചാൽ മറ്റ്‌ ചെറുവാഹനങ്ങൾക്ക് സാരമായ കേടുപാടുണ്ടാകും. കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേൽക്കും. കാറുകളുടെ മുൻവശത്തെ ബമ്പർ നിർമിക്കാൻ ഫൈബർ ഉപയോഗിക്കുന്നത് അപകടത്തിന്റെ ആഘാതം കുറയ്ക്കാനാണ്. ക്രാഷ്ഗാർഡുകൾ അപകടതീവ്രത കൂട്ടും. വാഹനത്തിനുള്ളിലെ യാത്രക്കാർക്കും അപകടമാണ്. സെൻസറുകൾ മറയ്ക്കപ്പെടുന്നതിനാൽ എയർബാഗുകളുടെ പ്രവർത്തനം വൈകുന്നതാണ് കാരണം.


from mathrubhumi.latestnews.rssfeed https://ift.tt/2NOttyK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages