തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്താൻ 11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവള കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവള ലൈസൻസ് ഉടൻ ലഭിക്കും. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങാനുള്ള നടപടികൾ ഇക്കൊല്ലം തന്നെ പൂർത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന വിമാനങ്ങൾഅന്താരാഷ്ട്ര വിമാന കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ളൈ ദുബായ്, എയർ അറേബ്യ, ഒമാൻ എയർ, ഖത്തർ എയർവേസ്, ഗൾഫ് എയർ, സൗദിയ, സിൽക്ക് എയർ, എയർ ഏഷ്യ, മലിൻഡോ എയർ എന്നിവയും ഇന്ത്യൻ കമ്പനികളായ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയർവേസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നിവയുമാണ് സർവീസ് നടത്താൻ സമ്മതം അറിയിച്ചത്. റൺവേ നീളം കൂട്ടുംറൺവേയുടെ നീളം 3050 മീറ്ററിൽനിന്ന് 4000 മീറ്ററാക്കാൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പുരോഗമിക്കുകയാണ്. ഇതു പൂർത്തിയാവുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി കണ്ണൂർ വിമാനത്താവളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇമിഗ്രേഷൻ കേരള പോലീസിന് ഇമിഗ്രേഷന്റെ ചുമതല താത്കാലികാടിസ്ഥാനത്തിൽ കേരള പോലീസിനായിരിക്കും. ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനങ്ങൾക്കായി എയർഇന്ത്യ സർവീസസ് ലിമിറ്റഡിനെയും സെലിബി ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഡൽഹിയെയുമാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി 613 പേരെ ഒക്ടോബർ ഒന്നുമുതൽ സി.ഐ.എസ്.എഫ്. നിയോഗിക്കും. ഇന്റർനാഷണൽ എയർ കാർഗോ കോംപ്ലക്സ്, നാലുനിലയിലുള്ള എയർപോർട്ട് ഓഫീസ് സമുച്ചയം, അഞ്ചുനിലയിലുള്ള സി.ഐ.എസ്.എഫ്. പാർപ്പിട സമുച്ചയം, ചുറ്റുമതിലിനോടു ചേർന്ന് 23 കിലോമീറ്റർ നീളമുള്ള റോഡിന്റെയും ലൈറ്റിങ്ങിന്റെയും നിർമാണ ജോലികൾ, വിമാനത്താവള പരിസരം മോടിപിടിപ്പിക്കാനാവശ്യമായവ ഉൾപ്പെടെയുള്ള 113 കോടി രൂപയുടെ ജോലികൾ മോണ്ടി കാർലോ ലിമിറ്റഡ് കമ്പനിയെ ഏൽപ്പിച്ചിട്ടുണ്ട്. ഒന്നരവർഷത്തിനുള്ളിൽ ഇവ പൂർത്തിയാക്കാനാവും. റൺവേയും എയർസൈഡ് വർക്കുകളും ഉൾപ്പെട്ട 694 കോടി രൂപയുടെ ഇ.പി.സി. കോൺട്രാക്ട് ജോലികളും 498 കോടി രൂപയുടെ ടെർമിനൽ ബിൽഡിങ്ങും സിറ്റി സൈഡ് നിർമാണജോലികളും ടെർമിനലിനകത്തെ സൗകര്യങ്ങൾ ഒരുക്കലും പൂർത്തിയായിട്ടുണ്ട്.വീടുനഷ്ടപ്പെട്ടവർക്ക് ജോലിസ്ഥലം ഏറ്റെടുത്തപ്പോൾ വീടുനഷ്ടപ്പെട്ട കുടുംബങ്ങളിലെ 29 പേരെ വിവിധ തസ്തികകളിൽ നിയമിച്ചു. ഈ വിഭാഗത്തിൽ ബാക്കിയുള്ള എല്ലാവരെയും വിമാനത്താവളത്തിന്റെ ഗ്രൗണ്ട്/കാർഗോ ഹാൻഡ്‌ലിങ് ഏജൻസിയായ എയർ ഇന്ത്യ എ.ടി.എസ്.എൽ. വഴി നിയമിക്കാൻ ധാരണയായിട്ടുണ്ട്.മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, എം.ഡി. വി. തുളസീദാസ്, ഡയറക്ടർ ബോർഡ് അംഗം എം.എ. യൂസഫലി, കമ്പനി സെക്രട്ടറി ജി. ജ്ഞാനേന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2QdNCuE
via
IFTTT
No comments:
Post a Comment