ന്യൂയോർക്ക്: 73-ാമത് ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിൽ പാകിസ്താനെ കടന്നാക്രമിച്ച് വിദേശകാര്യ വകുപ്പ്മന്ത്രി സുഷമ സ്വരാജ്. ലോകത്തെ തീവ്രവാദത്തിന്റെ കേന്ദ്രം പാകിസ്താനാണെന്ന് പറഞ്ഞ സുഷമ പാകിസ്താൻ തീവ്രവാദികളെ മഹത്വവത്കരിക്കുന്നുവെന്നും ആരോപിച്ചു. മുംബൈ ആക്രമണത്തിലെ സൂത്രധാരൻ ഹാഫിസ് സയീദിനെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സുഷമയുടെ ആരോപണം. പാകിസ്താനുമായുള്ള ചർച്ച ഇടയ്ക്കു നിന്നുപോയത് തീവ്രവാദത്തോടുള്ള പാകിസ്താന്റെ മനോഭാവത്തെ തുടർന്നാണ്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന മനോഭാവമാണ് പാകിസ്താനുള്ളത്. 2001ൽ ന്യൂയോർക്കിൽ ചെയ്തത് 2008ൽ മുംബൈയിലും നടപ്പാക്കി. അയൽപക്കത്തു നിന്നുകൊണ്ട് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അവർ തീവ്രവാദികളെ സംരക്ഷിക്കുകയും ചെയ്യുന്നു. സുഷമ പറഞ്ഞു. തീവ്രവാദത്തോടൊപ്പം കാലാവസ്ഥാ മാറ്റവും മാനവരാശി നേരിടുന്ന വലിയ ഭീഷണിയാണെന്ന് സുഷമ പറഞ്ഞു. കാലാവസ്ഥാ മാറ്റത്തിന് ഏറ്റവും കൂടുതൽ ഇരകളാക്കപ്പെടുന്നത് വികസ്വര, അവികസിത രാജ്യങ്ങളാണ്. വികസിത രാജ്യങ്ങളുടെ പ്രകൃതിയിലേക്കുള്ള അശാസ്ത്രീയ കടന്നുകയറ്റം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായി, ഇപ്പോൾ അവർക്ക് ഉത്തരവാദിത്തത്തിൽനിന്ന് പിന്മാറാനാവില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ വലിയ രാഷ്ട്രങ്ങൾ ചെറിയ രാജ്യങ്ങളെ സഹായിക്കണമെന്ന് സുഷമ ആവശ്യപ്പെട്ടു. സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ആവശ്യമാണെന്ന് സുഷമ പറഞ്ഞു. മാറ്റങ്ങൾ ഇന്ന് തന്നെ നടപ്പാക്കേണ്ടതാണ്. നാളേക്ക് വെച്ചാൽ ഒരുപക്ഷേ വൈകിയേക്കാമെന്നും സുഷമ പറഞ്ഞു. ഇൻഡൊനീഷ്യയിലെ ഭൂകമ്പ ദുരന്തത്തിൽ അനുശോചനമറിയിച്ച വിദേശകാര്യ മന്ത്രി ദുരന്ത നിവാരണത്തിനായി ഇന്ത്യയുടെ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. മോദി സർക്കാരിന്റെ സുപ്രധാന പദ്ധതികളേക്കറിച്ചും സുഷമ സമ്മേളനത്തിൽ പറഞ്ഞു. ജൻ ധൻ യോജന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക പദ്ധതിയാണ്. 32കോടിയിലേറെപ്പേർ പുതിയ അക്കൗണ്ടുകൾ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് വഴി വർഷം 50 കോടിപ്പേർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നുവെന്നും സുഷമ വ്യക്തമാക്കി. Content Highlights: Sushama Swaraj at UN 73rd General Assembly
from mathrubhumi.latestnews.rssfeed https://ift.tt/2NSqkxW
via
IFTTT
No comments:
Post a Comment