പെഹ്‌ലുഖാന്‍ ആള്‍ക്കൂട്ടക്കൊല: മകനും പ്രധാന സാക്ഷിക്കും നേരെ വെടിവെപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

പെഹ്‌ലുഖാന്‍ ആള്‍ക്കൂട്ടക്കൊല: മകനും പ്രധാന സാക്ഷിക്കും നേരെ വെടിവെപ്പ്

ജയ്പുർ: രാജസ്ഥാനിലെ അൽവറിൽ പശുക്കടത്താരോപിച്ച് പെഹ്ലുഖാൻ എന്നയാളെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിലെ പ്രധാന സാക്ഷിക്ക് നേരെ വെടിവെപ്പ്. പെഹ്ലു ഖാന്റെ മകനും സാക്ഷിയുമടക്കമുള്ളവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. കേസിന്റെ വാദങ്ങൾക്കായി കോടതിയിലേക്ക് ഇവർ കാറിൽ പോകുംവഴിയാണ് പോകുംവഴിയാണ് സംഭവം. നമ്പർ പ്ലേറ്റില്ലാത്ത ഒരു കറുത്ത സ്കോർപിയോയിയിലാണ് സംഘമെത്തിയതെന്ന് ഇവർക്കൊപ്പമുണ്ടായിരുന്ന മനുഷ്യാവകാശ പ്രവർത്തകനായ ആസാദ് ഹയാത്ത് പറഞ്ഞു. രാജസ്ഥാനിലെ ബിഹോഡിലുള്ള കോടതിയിലേക്ക് പോകുകയായിരുന്നു ഇവർ. ഈ കേസിൽ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ട് ആക്രോശിച്ചെത്തിയ സംഘം കാർ നിർത്താൻ ആവശ്യപ്പെടുകയും തുടർന്ന് കാർ മുന്നോട്ടെടുത്തപ്പോൾ വെടിവെക്കുകയുമായിരുന്നുവെന്ന് പെഹ്ലുഖാന്റെ മകൻ ഇർഷാദ് പറഞ്ഞു. പിന്നീട് സംഘത്തെ വെട്ടിച്ച് മറ്റു വഴികളിലൂടെയാണ് തങ്ങൾ രക്ഷപ്പെട്ടതെന്നും ഇർഷാദ് പറഞ്ഞു. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് സംഭവം അന്വേഷിച്ച് വരികയാണെന്ന് അൽവാർ എസ്.പി. രാജേന്ദ്ര സിങ് അറിയിച്ചു. പെഹ്ലുഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അൽവാറിലേക്കോ തിജാരയിലേക്കോ മാറ്റണമെന്നും മകൻ ആവശ്യപ്പെട്ടിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2IqAQGz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages