ഭര്‍ത്താവിനെ ഉപേക്ഷിച്ച് മൂന്നു കുട്ടികളുള്ള കാമുകനൊപ്പം പോയി; അങ്ങനെ വിടാനാവില്ല ഭര്‍ത്താവിനൊപ്പം പോയാല്‍ മതിയെന്ന് കോടതി: നാടകീയ സംഭവങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

ഭര്‍ത്താവിനെ ഉപേക്ഷിച്ച് മൂന്നു കുട്ടികളുള്ള കാമുകനൊപ്പം പോയി; അങ്ങനെ വിടാനാവില്ല ഭര്‍ത്താവിനൊപ്പം പോയാല്‍ മതിയെന്ന് കോടതി: നാടകീയ സംഭവങ്ങള്‍

കോവളം: ഭര്‍ത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു ഭാര്യയും മൂന്നു മക്കളുമുള്ള കാമുകനൊപ്പം പോയ യുവതിയെ തിരികെ ഭര്‍ത്താവിനൊപ്പം അയയ്ക്കാനുള്ള ശ്രമത്തിനിടെ യുവതി കോടതിയ്ക്കുള്ളില്‍ ബോധംകെട്ടു വീണു. ആശുപത്രി വാസമുള്‍പ്പെടെ പൊല്ലാപ്പു പൊലീസിന്. ഒടുവില്‍ ഒരുവിധം അനുനയത്തിലായ യുവതി ഭര്‍ത്താവിനു പകരം മാതാവിനൊപ്പം പോയി. കോവളം പൊലീസിനാണു കഴിഞ്ഞ ദിവസം പണി കിട്ടിയത്.

പ്രദേശവാസിയുടെ ഭാര്യയെ കാണാനില്ലെന്ന പരാതി അന്വേഷിച്ചപ്പോള്‍ യുവതി ഫെയ്‌സ്ബുക് സൗഹൃദത്തിലൂടെ കണ്ടെത്തിയ കാമുകനോടൊപ്പം കോഴിക്കോട്ടും തുടര്‍ന്നു കോയമ്പത്തൂരിലും പോയതായി വിവരം കിട്ടി. യുവതിയെ കണ്ടെത്തി കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍. ഭാര്യയും മൂന്നു മക്കളുമുള്ള കാമുകനൊപ്പം വിടാനാവില്ലെന്നും ഭര്‍ത്താവിനൊപ്പം പോകണമെന്നും ജഡ്ജി നിര്‍ദേശിച്ചപ്പോഴായിരുന്നു യുവതി ചേംബറില്‍ കുഴഞ്ഞു വീണത്.

ആശുപത്രിയില്‍ ഡ്രിപ് തീരുന്നതു വരെ വനിതാ പൊലീസ് ഉള്‍പ്പെടെ കാവലിരുന്നു. പിന്നീടു കൗണ്‍സലിങ്ങിലൂടെ അനുനയപ്പെട്ടുവെങ്കിലും ഭര്‍ത്താവിനൊപ്പം പോകില്ലെന്ന കടുത്ത നിലപാടെടുത്ത യുവതിയെ മാതാവിനൊപ്പം പോകാന്‍ അനുവദിക്കുക ആയിരുന്നുവെന്നു കോവളം പൊലീസ് പറഞ്ഞു.



from mangalam.com https://ift.tt/2NmsYe2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages