കൊച്ചി: ഷൊര്‍ണ്ണൂര്‍ എം.എല്‍.എയും സി.പി.എം നേതാവുമായി പി.കെ ശശിക്കെതിരായ പീഡനപരാതിയില്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തോട് മലക്കംമറിഞ്ഞ് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. കമ്മീഷന്‍ ഒരു കേസില്‍ സ്വമേധയാ കേസെടുക്കണമെങ്കില്‍ പീഡനത്തിന് ഇരയായ ആള്‍ കമ്മീഷന് പരാതി നല്‍കുകയോ പൊതുസമൂഹത്തിനു മുന്നില്‍ പരാതിപ്പെടുകയോ വേണം. ഇ കേസില്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. പിന്നെ കമ്മീഷന് എങ്ങനെ സ്വമേധയാ കേസെടുക്കാന്‍ കഴിയുമെന്നും ജോസഫൈന്‍ ചോദിക്കുന്നു.
പാര്‍ട്ടിക്ക് പരാതി നല്‍കിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിക്ക് പരാതി പരിശോധിക്കാന്‍ ഉചിതമായ സംവിധാനമുണ്ടെന്നും അവര്‍ പറഞ്ഞു. മുന്‍പ് ജനശ്രദ്ധ നേടിയ ചില കേസുകളിലും ദിവസേന മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രസ്താവന നടത്തിയിരുന്ന വനിതാ കമ്മീഷനാണ് ഇപ്പോള്‍ ഇര നേരിട്ട് പരാതി നല്‍കിയില്ലെന്ന ന്യായം പറഞ്ഞ് ഒഴിഞ്ഞുമാറുന്നത്.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയിലും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാനും കമ്മീഷന് താല്‍പര്യമുണ്ടായിരുന്നില്ല.
from mangalam.com https://ift.tt/2Clazdt
via IFTTT
No comments:
Post a Comment