ന്യൂഡൽഹി: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ നടപടി വൈകുന്നതിനെതിരെരൂക്ഷ വിമർശവുമായി ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ. കന്യാസ്ത്രീകൾ നടത്തിവരുന്ന ധർണയിലോ, പരാതിയുമായി ബന്ധപ്പെട്ട് പി.സി. ജോർജ് നടത്തിയ പ്രസ്താവനയിലോ പോലും യാതൊരു നടപടിയുമില്ലെന്നും രേഖാ ശർമ കുറ്റപ്പെടുത്തി.ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ തുടർച്ചയായി സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങളെയും ഇതുമായി ബന്ധപ്പെട്ട് വരുന്ന പരാതികളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും.മുഖ്യമന്ത്രി വിദേശത്തുനിന്ന് എത്തുന്ന മുറയ്ക്ക് അദ്ദേഹവുമായികൂടിക്കാഴ്ച നടത്തുമെന്നും രേഖ ശർമ പറഞ്ഞു. വനിതാ കമ്മീഷനു മുമ്പിൽ ഹാജരാകാൻ യാത്രാബത്ത ആവശ്യപ്പെട്ട പി.സി. ജോർജ്ശമ്പളം വാങ്ങുന്നില്ലെന്നും മറ്റ് വരുമാന മാർഗങ്ങളില്ലെന്നും രേഖാമൂലം അറിയിച്ചാൽയാത്രാബത്ത നൽകാമെന്ന് രേഖ ശർമ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജ്യം വിടാൻ പോകുന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങൾക്ക് ഇപ്പോൾ ഒന്നും പറയാനില്ലെന്നും പോലീസ് അന്വേഷിക്കട്ടെയെന്നുമായിരുന്നുവനിതാ കമ്മീഷൻഅധ്യക്ഷയുടെ മറുപടി.
from mathrubhumi.latestnews.rssfeed https://ift.tt/2x2LWNE
via
IFTTT
No comments:
Post a Comment