സൈനികരുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറച്ച് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആരംഭിച്ചതായി റിപ്പോര്‍ട്ട്. കരസേന ഇതുസംബന്ധിച്ച് തത്വത്തില്‍ തീരുമാനമെടുത്തതായാണ് സൂചന. ഇതിന് കേന്ദ്രം പച്ചക്കൊടി കാട്ടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇനിയുള്ള കാലം സൈനീകരുടെ എണ്ണത്തെക്കാള്‍ സാങ്കേതിക മികവിനാണ് പ്രമുഖ്യമെന്നാണ് കരസേനയുടെ വിലയിരുത്തല്‍. നിലവില്‍ കരസേനയില്‍ 12 ലക്ഷത്തോളം പേരാണ് സേവനം അനുഷ്ഠിക്കുന്നത്. ഇവരില്‍ ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷം പേരെ വരെ അഞ്ചു വര്‍ഷം കൊണ്ട് കുറയ്ക്കാനാണ് നീക്കം. ഇതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ സൈനീക ബലം കുറയ്ക്കുന്നതിലൂടെ ലാഭിക്കാന്‍ കഴിയുന്ന 7000 കോടി ചെലവിട്ട് അത്യാധുനിക ആയുധങ്ങള്‍ വാങ്ങാനാണ് സൈന്യത്തിന്റെ പുതിയ പദ്ധതി.
നിലവില്‍ സേവനം അനുഷ്ഠിക്കുന്നവരെ പിരിച്ചു വിട്ടായിരിക്കില്ല സൈനീകരുടെ എണ്ണം കുറയ്ക്കുന്നത്. പുതിതായി നിയമിക്കുന്നവരുടെ എമ്മം കുറച്ചാകും സൈന്യത്തിന്റെ വലിപ്പം കുറയ്ക്കുക. വര്‍ഷം തോറും 60,0000 പേര്‍ സൈന്യത്തില്‍ നിന്നും വിരമിക്കുന്നുണ്ട്. ഏകദേശം ഇത്രയും ഒഴിവുകള്‍ പിന്നീട് നികത്തിപ്പോരാറുമുണ്ട്. സൈന്യത്തിന്റെ ആധുനീകരണത്തിന് ലഭിക്കുന്ന തുക പര്യാപ്തമല്ലെന്ന് സൈന്യം നേരത്തെ പരാതിപ്പെട്ടിരുന്നു. നിലവില്‍ പ്രതിരോധ ബജറ്റായി നീക്കിവെച്ചിട്ടുള്ള 1.28 ലക്ഷം കോടി രൂപയില്‍ 83 ശതമാനവും ശമ്പളത്തിനും നിത്യചെലവിനുമായാണ് വിനിയോഗിക്കുന്നത്.
വിവിധ വിഭാഗങ്ങള്‍ സംയോജിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ഇത്തരം കാര്യങ്ങള്‍ പഠിക്കാന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് നിര്‍ദേശം നല്‍കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
from mangalam.com https://ift.tt/2N71LwC
via IFTTT
No comments:
Post a Comment