ന്യൂനമർദം: മൂന്നുദിവസം നേരിയമഴയ്ക്ക് സാധ്യത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

ന്യൂനമർദം: മൂന്നുദിവസം നേരിയമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദം രൂപപ്പെടും. കേരളത്തിൽ ഇതിന്റെ സ്വാധീനം തുടക്കത്തിൽ കുറവായിരിക്കും. ചൊവ്വാഴ്ചമുതൽ മൂന്നുദിവസത്തേക്ക് ചെറിയതോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമർദം രൂപപ്പെട്ട് 48 മണിക്കൂറിനകം ശക്തിപ്രാപിച്ച് ആന്ധ്രാപ്രദേശിന്റെയും തെക്കൻ ഒഡിഷയുടെയും തീരത്തേക്ക് കടക്കും. ഇത് കേരളത്തിലെ മഴയെയും സ്വാധീനിക്കും. അങ്ങനെവന്നാൽ 21 മുതൽ കേരളത്തിൽ മെച്ചപ്പെട്ട മഴപെയ്യാൻ ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു. മഴ കുറവായതിനാൽ കേരളത്തിൽ പല പ്രദേശങ്ങളിലും ചൂട് ശരാശരിയിലും കൂടുതലാണ്. ആലപ്പുഴ (2.6 ഡിഗ്രി), കോട്ടയം (2.4), കോഴിക്കോട് (2.4) പാലക്കാട് (2.5), പുനലൂർ (2.4), തിരുവനന്തപുരം (1.9) എന്നിങ്ങനെയാണ് അധികച്ചൂട്.


from mathrubhumi.latestnews.rssfeed https://ift.tt/2NPOwjr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages