ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇളയ സഹോദരൻ പ്രഹ്ളാദ് മോദി ചെന്നൈയിൽ ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവുമായി ചർച്ചനടത്തി. നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രഹ്ളാദ് മോദി. ഞായറാഴ്ച രാത്രിയെത്തിയ അദ്ദേഹം രാജ്ഭവനിലാണ് താമസിച്ചിരുന്നത്. രാജ്ഭവനിൽവെച്ചാണ് പനീർശെൽവവുമായി ചർച്ചനടത്തിയത്. തിങ്കളാഴ്ച അതിരാവിലെ തിരുപ്പതിയിൽ ദർശനത്തിനുപോയ പ്രഹ്ളാദ് ചെന്നൈയിൽ തിരിച്ചെത്തിയശേഷം താംബരത്ത് പ്രധാനമന്ത്രിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2PGGIhp
via
IFTTT
No comments:
Post a Comment