അമ്രോഹ: ഉറപ്പിച്ച് വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറി. ദിവസത്തില്‍ ഏറെ സമയവും പ്രതിശ്രുത വധു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ ചിലവിടുന്നു എന്ന കാരണത്താലാണ് യുവാവ് വിവാഹം വേണ്ടെന്ന് വെച്ചത്. ഉത്തര്‍പ്രദേശിലെ അമ്രോഹയിലാണ് സംഭവം. 65 ലക്ഷം രൂപ സ്ത്രീധനം കൊടുത്താല്‍ മാത്രമെ വിവാഹത്തിന് താന്‍ സമ്മിതക്കു എന്നും യുവാവ് അറിയിച്ചു.
സെപ്റ്റംബര്‍ അഞ്ചിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വധുവും ബന്ധുക്കളും ദീര്‍ഘ സമയം വരനെയും സംഘത്തെയും കാത്തു നിന്നും എന്നാല്‍ അവര്‍ എത്തിയില്ല. വിവാഹത്തിന്റെ തലേദിവസം സംസാരിച്ചപ്പോള്‍ പോലും പ്രശ്‌നങ്ങള്‍ ഉള്ളതായി വരന്‍ ഖമര്‍ ഹൈദാര്‍ പറഞ്ഞിരുന്നില്ലെന്ന് യുവതിയുടെ പിതാവ് പറയുന്നു. പിന്നീട് സഹോദരനെ ഖമറിന്റെ വീട്ടില്‍ കാര്യം തിരക്കാന്‍ പറഞ്ഞുവിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിശ്രുതവധു ആളു ശരിയല്ലെന്നും ദിവസം ഒരുപാട് സമയം യുവതി വാട്‌സ്ആപ്പില്‍ സമയം ചെലവിടുന്നുണ്ടെന്നും ഇതാണ് വിവാഹം ഉപേക്ഷിക്കാന്‍ കാരണമെന്നുമാണ് വരന്റെ വീട്ടുകാര്‍ അറിയിച്ചത്. തുടര്‍ന്ന് ഖമറിന്റെയും ബന്ധുക്കളുടെയും കാല് പിടിച്ച് യുവതിയുടെ പിതാവ് അപേക്ഷിച്ചു. മാത്രമല്ല വിവാഹത്തിനെത്തിയ ചിലര്‍ സമ്മാനങ്ങള്‍ നല്‍കിയെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആ രാത്രിയില്‍ തന്നെ യുവതിയുടെ പിതാവ് പോലീസ് സ്റ്റേഷനിലെത്തി യുവാവിനും ബന്ധുക്കാര്‍ക്കുമെതിരെ പരാതി നല്‍കി. വിവാഹത്തിന് തലേ ദിവസം യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറിയെന്നും യുവതിയുടെ സ്വഭ്വം മോശമാണെന്നും ഒരുപാട് സമയം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നെന്നുമാണ് വരന്‍ കാരണമായി പറഞ്ഞതെന്നും പിന്നീട് ഇവര്‍ 65 ലക്ഷം സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും യുവതിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും നടപടി ഉടന്‍ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
from mangalam.com https://ift.tt/2O3fy3P
via IFTTT
No comments:
Post a Comment