കഴിഞ്ഞ ജന്മത്തില്‍ ഭര്‍ത്താവായിരുന്നു, ഈ ജന്മത്തിലും ഒരുമിച്ച് ജീവിക്കണം ; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു അദ്ധ്യാപിക അറസ്റ്റിലായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

കഴിഞ്ഞ ജന്മത്തില്‍ ഭര്‍ത്താവായിരുന്നു, ഈ ജന്മത്തിലും ഒരുമിച്ച് ജീവിക്കണം ; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു അദ്ധ്യാപിക അറസ്റ്റിലായി

മുംബൈ: കഴിഞ്ഞ ജന്മത്തിലെ പങ്കാളിയെന്ന പേരില്‍ എഞ്ചിനീയറിംഗ് വീട്ടിലെത്തി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവതിയെ പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. ഇന്‍ഡോറില്‍ ശനിയാഴ്ച നടന്ന സംഭവത്തില വെറോണിക്ക എന്ന 35 കാരിയെയാണ് പോലീസ് പിടികൂടുയത്. വീട്ടില്‍ അതിക്രമിച്ചു കടന്നതിനും തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടത്തിയതിനും ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മുംബൈ സ്വദേശിനിയായ വെറോണിക്ക അദ്ധ്യാപികയാണ്.

ശനിയാഴ്ച രാത്രിയില്‍ വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനി ഉച്ചത്തില്‍ നിലവിളിക്കുകയും അയല്‍ക്കാര്‍ ഓടിക്കൂടുകയും ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മാതാവിന്റെ കാന്‍സര്‍ ചികിത്സാര്‍ത്ഥം മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു പെണ്‍കുട്ടി വെറോണിക്കയുമായി പരിചയപ്പെട്ടത്. ഇരുവരും ഫോണ്‍ നമ്പറുകളും കൈമാറി. ഒരുദിവസം പെണ്‍കുട്ടിയെ വിളിച്ച വെറോണിക്ക നമ്മള്‍ കഴിഞ്ഞ ജന്മത്തില്‍ ഭാര്യ ഭര്‍ത്താക്കന്മാരായിരുന്നെന്നും ഈ ജന്മത്തിലും ഒരുമിച്ച് ജീവിക്കണമെന്നും പറയുകയായിരുന്നു.

21 കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ഇവര്‍ക്ക് കൂട്ടു നിന്ന ഒരു പോലീസ് കോണ്‍സ്റ്റബിളും കുടുങ്ങിയിട്ടുണ്ട്. വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിന് മുമ്പായി കോളേജില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ വെറോണിക്ക ശ്രമം നടത്തിയിരുന്നു. പരിചയപ്പെട്ടതിന് പിന്നാലെ ഏകദേശം പതിനഞ്ചോളം ഫോണുകളില്‍ നിന്നും യുവതി പെണ്‍കുട്ടിയെ വിളിക്കുകയും ചെയ്തിരുന്നു. വിവാഹിതയാണ് വെറോണിക്ക തന്നെ വൈകാരകിമായി സമ്മര്‍ദ്ദത്തില്‍ പെടുത്തിയെന്നു പെണ്‍കുട്ടി ആരോപിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2N0rvLe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages