സൗമ്യയുടെ ജീവിതം വഴി തെറ്റിച്ച കൂട്ടാളിയെ പോലീസ് തിരിച്ചറിഞ്ഞു ; ജീവിതം പകര്‍ത്തിയ നോട്ടുബുക്കില്‍ ആറിടത്ത് പരാമര്‍​ശം ; വിദേശത്ത് കൊണ്ടുപോകാമെന്ന് വാഗ്ദാനം ഉള്‍പ്പെടെ ഒട്ടേറെ മോഹിപ്പിച്ചയാള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

സൗമ്യയുടെ ജീവിതം വഴി തെറ്റിച്ച കൂട്ടാളിയെ പോലീസ് തിരിച്ചറിഞ്ഞു ; ജീവിതം പകര്‍ത്തിയ നോട്ടുബുക്കില്‍ ആറിടത്ത് പരാമര്‍​ശം ; വിദേശത്ത് കൊണ്ടുപോകാമെന്ന് വാഗ്ദാനം ഉള്‍പ്പെടെ ഒട്ടേറെ മോഹിപ്പിച്ചയാള്‍

കണ്ണൂര്‍: അവിഹിത ബന്ധം തുടരുന്നതിനായി ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളേയും വിഷം കൊടുത്തു കൊന്ന ശേഷം ജയിലില്‍ ആത്മഹത്യ ചെയ്ത സൗമ്യയുടെ പുരുഷസുഹൃത്തിനെ പോലീസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. കണ്ണുര്‍ സബ്ജയിലില്‍ കഴിഞ്ഞമാസം ആത്മഹത്യ ചെയ്ത സൗമ്യ തന്റെ ജീവിതം പകര്‍ത്തി വെച്ച നോട്ട് ബുക്കില്‍ ആറിടത്ത് ഇയാളുടെ പേര് സൂചിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത സൗമ്യയുടെ മൂന്ന് കാമുകന്‍മാരില്‍ ഒരാളാണ് ഇത്.

സൗമ്യയുടെ നാട്ടുകാരന്‍ കൂടിയായ ഇയാളെ തന്റെ ജീവിതം വഴി തെറ്റിച്ച കൂട്ടാളി എന്ന രീതിയിലാണ് സൗമ്യ എഴുതി വെച്ചിരിക്കുന്നത്. വിദേശത്തേക്ക് തന്നെ കൊണ്ടുപോകാം എന്നത് ഉള്‍പ്പെടെ പല പ്രതീക്ഷകളും നല്‍കിയിരുന്നതായി സൗമ്യ പറയുന്നു. ആറു തവണ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിളുള്ള പങ്കിനേക്കുറിച്ച് ഒന്നും പറയുന്നുമില്ല. ഇതോടൊപ്പം ആറ് കവിതകളും സൗമ്യയുടെ ഡയറി കുറിപ്പില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ ഏപ്രില്‍ 24 നായിരുന്നു സൗമ്യ അറസ്റ്റിലായത്. വിചാരണ തുടങ്ങാനിരിക്കെ റിമാന്റ് തടവുകാരിയായി കണ്ണൂര്‍ സബ് ജയിലില്‍ തുടരവേയാണ് ആഗസ്ത് 24 ന് രാവിലെ ജയിലിലെ തന്നെ ഒരു മാവില്‍ സഹതടവുകാരിയുടെ സാരി ഉപയോഗിച്ച് കെട്ടിത്തൂങ്ങുകയായിരുന്നു. ഇവരുടെ സെല്ലില്‍ നിന്നും പോലീസ് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നും തന്നെ കുടുംബം ഒറ്റപ്പെടുത്തുകയാണെന്നും സൗമ്യ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് സൗമ്യ ഒറ്റയ്ക്കല്ല കൊലപാതകങ്ങള്‍ നടത്തിയതെന്ന് വീട്ടുകാര്‍ ആരോപിച്ചത്.



from mangalam.com https://ift.tt/2NJ6Z1c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages