ഭോപ്പാല്‍: ഭോപ്പാലിലെ ബാലഭവനില്‍ അന്തേവാസികളായ കുട്ടികളെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുകയും ക്രൂരമായ പീഡനത്തില്‍ മൂന്നു കുട്ടികള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ മുന്‍ സൈനികന്‍ അറസ്റ്റില്‍. എഴൂപതുകാരനായ മുന്‍ സൈനികനെയാണ് അന്തേവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ബാലഭവനിലെ മൂന്ന് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമാണ് ആദ്യഘട്ടത്തില്‍ പരാതിയുമായി സാമൂഹിക നീതി വകുപ്പിനു മുന്‍പില്‍ എത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രാഥമിക വിവര റിപ്പോര്‍ട്ട് തയ്യാറാക്കി നടപടി ആരംഭിച്ചു. മൂന്ന് ആണ്‍കുട്ടികള്‍ അധികൃതരുടെ പ്രകൃതി വിരുദ്ധ പീഡനത്തെ തുടര്‍ന്ന് മരണപ്പെട്ടുവെന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. കടുത്ത പീഡനത്തെതുടര്‍ന്ന് ഒരാള്‍ രക്തസ്രാവം മൂലവും മറ്റൊരു കുട്ടിയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ചുണ്ടായ പരിക്കിനെ തുടര്‍ന്നും മറ്റൊരു കുട്ടി രാത്രി മുഴുവന്‍ പുറത്ത് കിടക്കേണ്ടിവന്നതിനെ തുടര്‍ന്ന് ജലദോഷം ബാധിച്ചു മരിച്ചുവെന്നുമാണ് കുട്ടികള്‍ മൊഴി നല്‍കിയിരിക്കുന്നത്.
മധ്യപ്രദേശ് സാമൂഹ്യനീതി വകുപ്പില്‍ 1995ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ ബാലഭവന് സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിച്ചിരുന്നു. ഇവിടെ 42 ആണ്‍കുട്ടികളും 58 പെണ്‍കുട്ടികളുമാണ് ഉള്ളത്. 2033 മുതല്‍ ഇവര്‍ ഇവിടെ അന്തേവാസികളാണ്. പൂര്‍ണ്ണസമയം വാര്‍ഡന്‍മാര്‍ ഇല്ലാത്തതിനാല്‍ കഴിഞ്ഞ 10 വര്‍ഷമായി നാല് അധ്യാപകര്‍ക്കായിരുന്നു ഇവരുടെ സംരക്ഷണ ചുമതല.
ബാലഭവനുകളിലെ പീഡനവാര്‍ത്തകള്‍ പുറത്തുവന്നതോടെ എല്ലാ ബാലഭവനുകളിലും അനാഥാലയങ്ങളിലും മാസംതോറും പരിശോധന നടത്താന്‍ മുഖ്യമന്ത്രി കഴിഞ്ഞമാസം ഉത്തരവിട്ടിരുന്നു. പെണ്‍കുട്ടികളുടെ സ്വകാര്യ ഹോസ്റ്റലുകള്‍ക്ക് കര്‍ശന മാര്‍ഗരേഖ നല്‍കാനും സര്‍ക്കാര്‍ അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2MAcCdw
via IFTTT
No comments:
Post a Comment